പയ്യന്നൂർ: ടി.ഐ. മധുസൂദനൻ നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ രംഗത്തെത്തി. സ്വന്തം വീഴ്ചകൾ മറച്ചുവെക്കാനാണ് ടി.ഐ. മധുസൂദനൻ ഇത്തരത്തിൽ കൊലവിളി പ്രസംഗം നടത്തുന്നതെന്ന് വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പ്രദേശത്ത് വീണ്ടും കൊലപാതക രാഷ്ട്രീയം തിരികെ കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നതെന്നും മുമ്പും സമാനമായ രീതിയിലുള്ള പ്രസംഗങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വി. കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. പ്രകോപനപരമായ ഈ പ്രസംഗത്തിന്റെ പേരിൽ പോലീസ് ഉടൻ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടതി വിധികൾ അനുകൂലമായും പ്രതികൂലമായും വരാമെന്നും, എന്നാൽ മധുസൂദനന്റെ പ്രസംഗം ജഡ്ജിയെയും നീതിന്യായ വ്യവസ്ഥയെയും അവഹേളിക്കുന്ന തരത്തിലുള്ളതാണെന്നും വി. കുഞ്ഞികൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി
'സ്വന്തം വീഴ്ച്ച മറച്ചുവെക്കാനും കൊലപാതക രാഷ്ട്രീയത്തെ മടക്കി കൊണ്ടുവരാനുള്ള ശ്രമം'; മധുസൂദനന്റെ കൊലവിളി പ്രസംഗത്തില്‍ രൂക്ഷവിമര്‍ശനവുമായി വി. കുഞ്ഞികൃഷ്ണൻ