Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പുതുക്കിയ ബജാജ് പൾസർ ആർ.എസ് 200 വിപണിയിൽ; 5 ഇഞ്ച് ടി.എഫ്.ടി ഡിസ്പ്ലേയും യു.എസ്.ഡി ഫോർക്കുകളും

പുതുക്കിയ ബജാജ് പൾസർ ആർ.എസ് 200 വിപണിയിൽ; 5 ഇഞ്ച് ടി.എഫ്.ടി ഡിസ്പ്ലേയും യു.എസ്.ഡി ഫോർക്കുകളും

പ്രമുഖ വാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോ തങ്ങളുടെ ജനപ്രിയ മോഡലായ പൾസർ ശ്രേണിയിലെ ആർ.എസ് 200 (Pulsar RS200) പതിപ്പിന്റെ പുതുക്കിയ വേർഷൻ പുറത്തിറക്കി. 1,98,441 രൂപയാണ് ഡൽഹിയിലെ എക്സ്-ഷോറൂം വില. 37 എം.എം അപ്‌സൈഡ്-ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, ഗൂഗിൾ മാപ്സ് മിററിങ് സൗകര്യമുള്ള അഞ്ച് ഇഞ്ച് ടി.എഫ്.ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുൾപ്പെടെ നിരവധി മാറ്റങ്ങളുമായാണ് വാഹനം വിപണിയിലെത്തുന്നത്.

199.5 സി.സി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് ബൈക്കിന് കരുത്തുപകരുന്നത്. പുതുക്കിയ എൻജിൻ 25.1 ബി.എച്ച്.പി കരുത്തും (ചില റിപ്പോർട്ടുകളിൽ 25.5 പി.എസ്) 18.7 എൻ.എം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ത്രോട്ടിൽ റെസ്പോൺസ് കൃത്യമായി നിയന്ത്രിക്കാനായി ഇലക്ട്രോണിക് ത്രോട്ടിൽ ബോഡി (ETB) ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റോഡ് സാഹചര്യങ്ങൾക്കും റൈഡറുടെ ആവശ്യങ്ങൾക്കും അനുസരിച്ച് എൻജിൻ പ്രതികരണം മാറ്റാൻ വിവിധ റൈഡിങ് മോഡുകളും നൽകിയിട്ടുണ്ട്. ട്രാക്ഷൻ കൺട്രോൾ, സ്പോർട്സ് ഷിഫ്റ്റർ സംവിധാനം എന്നിവയും പുതിയ വേർഷന്റെ സവിശേഷതകളാണ്.

നേരത്തെയുണ്ടായിരുന്ന ടെലിസ്കോപ്പിക് ഫോർക്കുകൾക്ക് പകരം 37 എം.എം അപ്‌സൈഡ്-ഡൗൺ (USD) ഫ്രണ്ട് ഫോർക്കുകളാണ് നൽകിയിരിക്കുന്നത്. ഇത് ബ്രേക്കിങ് സമയത്തും വളവുകളിലൂടെ തിരിയുമ്പോഴും മുൻഭാഗത്തിന് കൂടുതൽ ഉറപ്പും സ്റ്റിയറിങ് കൃത്യതയും നൽകുന്നു. പിൻചക്രത്തിൽ 140/70-R17 റേഡിയൽ ടയറും നൽകിയിട്ടുണ്ട്.

പഴയ എൽ.സി.ഡി ഡിസ്പ്ലേയ്ക്ക് പകരം ഗൂഗിൾ മാപ്സ് മിററിങ് സൗകര്യമുള്ള അഞ്ച് ഇഞ്ച് കളർ ടി.എഫ്.ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് പുതിയതായി ചേർത്തിരിക്കുന്നത്. ഇതിലൂടെ നാവിഗേഷൻ വിവരങ്ങൾ സ്ക്രീനിൽ നേരിട്ട് കാണാൻ സാധിക്കും. ക്രമീകരിക്കാവുന്ന ഹാൻഡ് ലിവറുകൾ, യു.എസ്.ബി ടൈപ്പ്-സി ചാർജിങ് പോർട്ട്, ഹസാർഡ് ലൈറ്റ് സ്വിച്ച്, പാനിക് ബ്രേക്ക് അലർട്ട് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്.

Related articles

See all
Popular News

ടേക്ക് ഓഫിന് തൊട്ടുമുമ്പ് ശുചിമുറിയിലെ കണ്ണാടിയിൽ സന്ദേശം; എയർ ഇന്ത്യ വിമാനത്തിന് ഹൈജാക്ക്...

Popular News

തമിഴ്‌നാട്ടിൽ 13 വർഷത്തിന് ശേഷം ഓട്ടോക്കൂലി പരിഷ്കരിച്ച് വിജയ് സർക്കാർ; മിനിമം ചാർജ് 50 രൂ...

Popular News

ഹീറോ വിഡയുടെ ലിമിറ്റഡ് എഡിഷൻ ഡർട്ട് ബൈക്ക് പുറത്തിറങ്ങി; നിർമ്മാണം 100 യൂണിറ്റുകൾ മാത്രം

Popular News

സിനിമയല്ല, സത്യം! വായുവിൽ പറന്ന് ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർ സൂപ്പർകാർ

Save your stories

Sign in