Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രി കൊട്ടിഘോഷിച്ച മഹിളാ മാള്‍ അടച്ച് പൂട്ടി ; സംരംഭകരെ വഞ്ചിച്ചതില്‍ യുഡിഎഫ് പ്രതിഷേധം

മുഖ്യമന്ത്രി കൊട്ടിഘോഷിച്ച മഹിളാ മാള്‍ അടച്ച് പൂട്ടി ; സംരംഭകരെ വഞ്ചിച്ചതില്‍ യുഡിഎഫ് പ്രതിഷേധം
കോഴിക്കോട് : സംരംഭകരെ വഞ്ചിച്ചു മഹിളാ മാൾ അടച്ചു പൂട്ടിയ സംഭവത്തിൽ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു. സംരംഭകർക്ക് നഷ്ട പരിഹാരം നൽകണം എന്നാവശ്യപ്പെട്ടു കോഴിക്കോട് കോർപറേഷനിലെ യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തു വന്നു . കുടുംബശ്രീയുടെ നേതൃത്വത്തിൽ കൊട്ടിഘോഷിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് ഉദ്ഘടനം ചെയ്ത മഹിളാ മാളാണ് അടച്ചു പൂട്ടിയത്. ഇതോടെ 76 സംരംഭകർ ഉൾപ്പെടെ 100 ലധികം സ്ത്രീകൾ പെരുവഴിയിലായി. കുടുംബശ്രീയും കോഴിക്കോട് കോർപറേഷനും പദ്ധതിയിൽ നിന്ന് പിന്മാറുകയും സർക്കാർ പദ്ധതിയല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് പെരുവഴിയിലായ സംരംഭകർക്ക്‌ വേണ്ടി കോൺഗ്രസും യുഡിഎഫ് ഉം സമരത്തിനിറങ്ങിയത്.കോഴിക്കോട് കോർപറേഷനിലെ യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കോർപറേഷന് മുന്നിൽ നിൽപ് സമരം നടത്തി. പ്രതിഷേധം ഡിസിസി അധ്യക്ഷൻ അഡ്വ പ്രവീൺകുമാർ ഉൽഘാടനം ചെയ്തു അനധികൃതമായി കെട്ടിടം നിർമിച്ചു സ്ത്രീ ശാസ്തീകരണത്തിന്‍റെ പേര് പറഞ്ഞു നിയമപരമാക്കി സംരംഭകരെ വഞ്ചിച്ചു കെട്ടിടം മുതലാളിക്ക് കൈമാറുകയാണ് ചെയ്തത് എന്ന് പ്രവീൺ കുമാർ കുറ്റപ്പെടുത്തി. കോർപറേഷനിലെ കുടുംബശ്രീ കണക്കുകൾ ഓഡിറ്റ് ചെയ്യണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു

Related articles

See all
Popular News

ഓപ്പറേഷന്‍ ചക്കക്കൊമ്പന്‍: ദൗത്യം മൂന്നാം ദിവസത്തിലേക്ക്; മയക്കുവെടി സംഘം ആനയുടെ തൊട്ടടുത്...

Popular News

ഓപ്പറേഷൻ സൗന്ദര്യ: കണ്ണൂരിൽ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 65,000 രൂപയുടെ വ്യാജ ലിപ്സ്റ്റിക്ക...

Popular News

കൊലവിളി പ്രസം​ഗം: സി.പി.എം നേതാവ് ടി.ഐ. മധുസൂദനനെതിരെ കേസെടുത്ത് പൊലീസ്

Popular News

ബിച്ചു തിരുമല പുരസ്കാരം നടൻ മധുവിന് സമ്മാനിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; ആദരം മധുവിന്റെ...

Save your stories

Sign in