Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരളത്തിൽ പ്രത്യേക നഴ്‌സിങ് സർവകലാശാല സ്ഥാപിക്കും; സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാൻ സർക്കാർ

കേരളത്തിൽ പ്രത്യേക നഴ്‌സിങ് സർവകലാശാല സ്ഥാപിക്കും; സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാൻ സർക്കാർ

നഴ്‌സിങ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിൽത്തന്നെ കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് യുഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക നഴ്‌സിങ് സർവകലാശാല സ്ഥാപിക്കാനും, നിലവിലുള്ള നഴ്‌സിങ് സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാനുംസർക്കാർ തരുമാനം. പഠനത്തിന്റെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെയായിരിക്കും കൂടുതൽ വിദ്യാർത്ഥികൾക്ക് ഈ അവസരം ലഭ്യമാക്കുക.

ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് നഴ്‌സിങ് പഠനത്തിനായി അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പോകുന്നത്. ഇതിനായി 15 മുതൽ 20 ലക്ഷം രൂപ വരെ ഭീമമായ തുക ചെലവാക്കേണ്ട സാഹചര്യമാണുള്ളത്. ഈ സാമ്പത്തിക ബാധ്യത ഒഴിവാക്കി, സ്വന്തം നാട്ടിൽത്തന്നെ കുറഞ്ഞ ചെലവിൽ മികച്ച നഴ്‌സിങ് വിദ്യാഭ്യാസം നേടാനുള്ള സാഹചര്യമൊരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇതിനാവശ്യമായ നിലവിലെ ചട്ടങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തും. കൂടുതൽ നഴ്‌സുമാരെ വാർത്തെടുക്കുന്നതിനൊപ്പം കേരളത്തിന്റെ ആരോഗ്യമേഖലയെ കൂടുതൽ ശക്തിപ്പെടുത്താനും ഈ പുതിയ തീരുമാനങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.



Related articles

See all
Popular News

കുട്ടികളുടെ സമ്പാദ്യം ഇനി സ്മാർട്ട്! സ്റ്റുഡന്റ്സ് സേവിങ്സ് സ്കീം പൂർണമായും ഡിജിറ്റലിലേക്ക...

Popular News

നാലുവർഷ ബിരുദത്തിന് ശേഷം ഓണേഴ്‌സിന് താത്പര്യം; 42 ശതമാനം വിദ്യാർഥികളും നാലാം വർഷം തുടരും

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in