Logo
Sat, Jun 13, 2026 • 04:58 AM
LIVE TV
Watch

No business videos available

No Middle East videos available

ദേശീയ രാഷ്ട്രീയത്തിലെ ആഴമുള്ള അറിവ്, ഞങ്ങളെ പഠിപ്പിച്ച ജേണലിസം പാഠങ്ങള്‍; പ്രിയ വിക്ടറിന് ജയ്ഹിന്ദ് ടിവിയുടെ പ്രണാമം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 07, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

ദേശീയ രാഷ്ട്രീയത്തിലെ ആഴമുള്ള അറിവ്, ഞങ്ങളെ പഠിപ്പിച്ച ജേണലിസം പാഠങ്ങള്‍; പ്രിയ വിക്ടറിന് ജയ്ഹിന്ദ് ടിവിയുടെ പ്രണാമം



പ്രിയപ്പെട്ട വിക്ടര്‍ മെയ് ഏഴിന്റെ പ്രഭാതം നിന്റെ വിയോഗ വാര്‍ത്തയാണ് ഞങ്ങളെ ഞെട്ടിച്ചത്. ജയ്ഹിന്ദ് ന്യൂസിലെ എഡിറ്റോറിയല്‍ ഡെസ്‌കില്‍ നീ ഞങ്ങളെ ചിന്തിപ്പിച്ചും അനുഭവങ്ങള്‍ പറഞ്ഞു തന്നും ജേണലിസത്തന്റെ പുതിയ പാഠങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചും നിന്നെ പോലെ ഞങ്ങള്‍ സഹപ്രവര്‍ത്തകരെയും കര്‍മപദത്തല്‍ അറിവുള്ളവരാക്കി വിക്ടര്‍നിന്റെ മരിക്കാത്ത നല്ല ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഞങ്ങള്‍ സഹപ്രവര്‍ത്തകരുടെയും ജയിഹിന്ദ് ടിവി മാനേജ്മെന്റെിന്റെയും ആദരാഞ്ജലികള്‍.

വിക്ടര്‍ നീ കടന്നു പോകുമ്പോള്‍ ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളും അനുഭവ തീക്ഷണമായ നിന്റെ കര്‍മ്മപഥത്തിലെ അറിവുകളും ഞങ്ങള്‍ക്കിന്നും പ്രചോദനമാണ് നീ പഠിപ്പിച്ച പുതിയ പാഠങ്ങള്‍ എന്നും പ്രചോദനമാണ് ജയ്ഹിന്ദ് ന്യൂസ് ഡെസ്‌കിലെ നിന്റെ പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മയിലെന്നും ഞങ്ങള്‍ക്ക് വസന്തം സമ്മാനിച്ചിരുന്നു. എങ്ങനെ നല്ലൊരു മാധ്യമ പ്രവര്‍ത്തകന്‍ ആകാമെന്നും ശരികളും തെറ്റുകളും വിശകലനങ്ങളും നിന്റെ പ്രവര്‍ത്തി പഥത്തിലെ അനുഭവങ്ങളും ഞങ്ങള്‍ നന്ദിയോടെ സമര്‍പ്പിക്കുന്നു വിക്ടര്‍. ദേശീയ അന്തര്‍ ദേശീയ രാഷ്ട്രീയ കാര്യങ്ങളിലെ നിന്റെ അറിവുകള്‍.. പഠനങ്ങള്‍.. അതായിരുന്നു നിന്റെ കരുത്ത്. നീ അവതരിപ്പിച്ച നാഷണല്‍ കറന്റ് അഫേഴ്സ് പ്രോഗ്രാമായ ഇന്ത്യ ഇന്‍ ഡെപ്ത് എന്ന പ്രോഗ്രാമിനെ കുറിച്ചും നിനക്ക് ഓഫീസില്‍ വരുന്ന അഭിനന്ദനങ്ങളില്‍ ഞങ്ങളും അഭിമാനിച്ചിരുന്നു. വിക്ടര്‍...നീ ആശുപത്രികളില്‍ കിടന്ന നാളുകളില്‍ ഞങ്ങള്‍ നിന്റെ തിരിച്ചു വരവിനായി ആത്മാര്‍ത്ഥമായി കാത്തിരിക്കുകയായിരുന്നു. നീ ഞങ്ങളോടും ഈ ലോകത്തോടും വിടപറഞ്ഞ് പോകുമ്പോഴും നിന്റെ ചിരി ഇന്നും മാറാത്ത ഓര്‍മ്മകളായി ഞങ്ങള്‍ക്ക് മുന്നിലുണ്ട്. വിക്ടര്‍..മരണമെന്ന അനിവാര്യതയ്ക്ക് മുന്നില്‍ നീ നേരത്തെ പോയെങ്കിലും നീ അവശേഷിപ്പിച്ച നല്ല ഓര്‍മ്മകള്‍ ഞങ്ങള്‍ എന്നും സ്മരിക്കും. പ്രിയപ്പെട്ട വിക്ടര്‍, നിന്റെ സ്മരണയ്ക്ക് മുന്നില്‍ നീ സ്നേഹിച്ച നിന്നെ സ്നേഹിച്ച ഞങ്ങളുടെ ആദരാഞ്ജലികള്‍.

Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10