Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പട്ടയഭൂമിയിലെ മരംമുറി ഉത്തരവിന്‍റെ മറവില്‍ കടുംവെട്ട് ; സിപിഐ നേതാവ് സൂക്ഷിച്ച തടി വനംവകുപ്പ് പിടികൂടി

പട്ടയഭൂമിയിലെ മരംമുറി ഉത്തരവിന്‍റെ മറവില്‍ കടുംവെട്ട് ; സിപിഐ നേതാവ് സൂക്ഷിച്ച തടി വനംവകുപ്പ് പിടികൂടി
ഇടുക്കി : പട്ടയഭൂമിയില്‍ മരംമുറി അനുവദിച്ച സർക്കാർ ഉത്തരവിന്‍റെ മറവില്‍ വനംവകുപ്പിന്റെ പരിധിയിൽ വരുന്ന മരങ്ങൾ ഉൾപ്പെടെ വ്യാപകമായി മുറിച്ചതായി റിപ്പോർട്ടുകൾ. ഇടുക്കിയിൽ വനം വിജിലൻസിന്റെ പരിശോധനയിൽ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. അതിനിടെ അനധികൃതമായി മുറിച്ചുകടത്തിയ 10 ലോഡ് തടി  ഇടുക്കി വെള്ളിലാങ്കണ്ടത്തുനിന്നും വനംവകുപ്പ് പിടികൂടി. സിപിഐ നേതാവാണ് തടി എത്തിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉപ്പുതറ ഏലമലക്കാട്ടിലെ കാർഡമം ഹിൽ റിസർവില്‍ നിന്ന് മുറിച്ചുകടത്തിയ തടിയാണ്  ഉപ്പുതുറ കാഞ്ചിയാർ സെക്‌ഷൻ ഫോറസ്റ്റർ കെ.ജെ. ദീപക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ആൾത്താമസമില്ലാത്ത വീടിനു സമീപമാണ് സൂക്ഷിച്ചിരുന്നത്. മുതിർന്ന സി.പി.ഐ. നേതാവും കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വി.ആർ. ശശിയാണ് തടി എത്തിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏലം സ്റ്റോറിലേക്കുള്ള വിറകാണെന്നും വാങ്ങിയതിന് വില ചീട്ടുണ്ടന്നുമാണ് ശശിയുടെ വാദം  എന്നാൽ, ഒരു അനുമതിയും നൽകിയിട്ടില്ലെന്നും കുറ്റകരമാണെന്നും വനംവകുപ്പ് പറയുന്നു.

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in