Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'റിപ്പോര്‍ട്ടില്‍ അവ്യക്തത, എഡിജിപിയുടെ ഇടപെടലുകളെക്കുറിച്ചും മൗനം'; തൃശ്ശൂർ പൂരം കലക്കലില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി ആഭ്യന്തരവകുപ്പ്

'റിപ്പോര്‍ട്ടില്‍ അവ്യക്തത, എഡിജിപിയുടെ ഇടപെടലുകളെക്കുറിച്ചും മൗനം'; തൃശ്ശൂർ പൂരം കലക്കലില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് മടക്കി അയച്ചു. റിപ്പോര്‍ട്ടില്‍ ഗുരുതരമായ അവ്യക്തതയും കൃത്യമായ തെളിവുകളുടെ അഭാവവുമുണ്ടെന്ന് വിലയിരുത്തിയാണ് ഈ നടപടി. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടി. കൃത്യമായ തെളിവുകള്‍ കൂടി ശേഖരിച്ച് റിപ്പോര്‍ട്ട് വീണ്ടും സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചാണ് ഫയല്‍ തിരിച്ചയച്ചിരിക്കുന്നത്.

പോലീസും ദേവസ്വവും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് പൂരം കലങ്ങാന്‍ കാരണമായതെന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് 16 വീഴ്ചകളാണ് റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിരുന്നത്. എന്നാല്‍, ഈ ആരോപണങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ രേഖകളോ വസ്തുതകളോ ഇല്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തല്‍. ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിഡേഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സംസ്ഥാന പോലീസ് മേധാവി സര്‍ക്കാരിന് കൈമാറിയിരുന്നത്.

തിരുവമ്പാടി ദേവസ്വത്തിലെ എട്ട് ഭാരവാഹികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് അനുമതി തേടിക്കൊണ്ടാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, പൂരം അലങ്കോലപ്പെട്ട സമയത്ത് എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ ഇടപെടലുകള്‍ സംബന്ധിച്ച കാര്യമായ വിവരങ്ങളൊന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

2024-ലെ തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കാണ് വഴിവെച്ചത്. തുടര്‍ന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഷയത്തില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഡിജിപിയും ഇന്റലിജന്‍സ് മേധാവിയും നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന് മാസങ്ങള്‍ക്ക് ശേഷമാണ് അട്ടിമറി സാധ്യതകളെക്കുറിച്ച് ക്രൈം ബ്രാഞ്ച് മേധാവി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കൈമാറിയത്.


Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

പി.എം.ശ്രീയിൽ സിപിഎം-സിപിഐ ഭിന്നത രൂക്ഷം: ശിവൻകുട്ടിയുടെ പ്രകോപനം എന്തെന്ന് മനസ്സിലാകുന്നി...

Popular News

'പറഞ്ഞ വാക്ക് പാലിച്ചു': പിണറായി സര്‍ക്കാരിന്റെ കാലത്ത് അവഗണിക്കപ്പെട്ട പി.എസ്.സി ഉദ്യോഗാർ...

Save your stories

Sign in