Logo
Wed, Jun 24, 2026 • 03:23 PM
LIVE TV
Watch

No business videos available

No Middle East videos available

ചോറിനൊപ്പം കറി വെക്കാൻ സമയമില്ലേ? 'നാലുകെട്ടി'ലെ അപ്പുണ്ണിയുടെ പ്രിയപ്പെട്ട 'തൂമിച്ച ചോറ്' മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം!


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 24, 2026
1 min read
SHARE:
SAVE: Login to save

ചോറിനൊപ്പം കറി വെക്കാൻ സമയമില്ലേ? 'നാലുകെട്ടി'ലെ അപ്പുണ്ണിയുടെ പ്രിയപ്പെട്ട 'തൂമിച്ച ചോറ്' മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം!

ഉച്ചയ്ക്ക് ചോറിനൊപ്പം എന്ത് കറിയുണ്ടാക്കുമെന്ന് ചിന്തിച്ച് വിഷമിക്കുന്നവരാണോ നിങ്ങൾ? ദിവസവും കുട്ടികൾക്ക് ലഞ്ച് ബോക്സിലേക്ക് വ്യത്യസ്തമായ വിഭവങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന അമ്മമാർക്കും, ഓഫീസിൽ പോകാൻ എളുപ്പത്തിൽ ഭക്ഷണം തയ്യാറാക്കാൻ നോക്കുന്ന ജീവനക്കാർക്കും ഒരേപോലെ പരീക്ഷിക്കാവുന്ന ഒരു സൂപ്പർ വിഭവമാണ് തൂമിച്ച ചോറ്.

ഉള്ളി മൂപ്പിച്ച ചോറെന്നും താളിച്ച ചോറെന്നും ഇതിന് പേരുണ്ട്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ കൂട്ടിന് വേറെ കറിയൊന്നും തന്നെ വേണ്ട എന്നതാണ്! വിഖ്യാത എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ പ്രശസ്ത കൃതിയായ 'നാലുകെട്ടി'ലെ അപ്പുണ്ണി എന്ന കഥാപാത്രത്തിന്റെ ഏറ്റവും പ്രിയപ്പെട്ട വിഭവം കൂടിയാണിത്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം:

ആവശ്യമായ സാധനങ്ങൾ:

  • ചുവന്നുള്ളി - 10-12 എണ്ണം (ചെറുതായി അരിഞ്ഞത്)
  • വെളുത്തുള്ളി - 5 അല്ലി (അരിഞ്ഞത്)
  • കറിവേപ്പില - ഒരു തണ്ട്
  • മഞ്ഞൾപ്പൊടി - ഒരു നുള്ള്
  • നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ - ഒരു സ്പൂൺ
  • ചോറ്, ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

  1. ആദ്യം ഒരു ചട്ടി ചൂടാക്കി അതിൽ ഒരു സ്‌പൂൺ നെയ്യോ വെളിച്ചെണ്ണയോ ഒഴിക്കുക.
  2. എണ്ണ ചൂടാകുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന ചുവന്നുള്ളി ചേർത്ത് നന്നായി വഴറ്റണം.
  3. ഇതിലേക്ക് വെളുത്തുള്ളി അരിഞ്ഞതും കറിവേപ്പിലയും കൂടി ചേർത്ത് വീണ്ടും വഴറ്റുക.
  4. ഉള്ളിയും വെളുത്തുള്ളിയും മൂത്തു വരുമ്പോൾ ഒരു നുള്ള് മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കുക.
  5. ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ചോറ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതാ നാടൻ രുചിയിൽ 'തൂമിച്ച ചോറ്' റെഡി!

ബാക്കി വന്ന ചോറ് കളയേണ്ട; ദാ ഒരു കിടിലൻ 'ചോറുണ്ട' റെസിപ്പി!

ചോറ് ബാക്കിവന്നാൽ എന്ത് ചെയ്യും എന്ന് ഓർത്ത് ഇനി വിഷമിക്കേണ്ട. മിനിറ്റുകൾക്കുള്ളിൽ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു സ്വീറ്റ് പലഹാരം തയ്യാറാക്കാം.

തയ്യാറാക്കുന്ന വിധം:

  1. ആദ്യം രണ്ട് കപ്പ് ചോറ് ഒരു മിക്‌സി ജാറിലിട്ട് നന്നായി അരച്ചെടുക്കണം.
  2. ഒരു പാനിൽ രണ്ട് ടേബിൾ സ്‌പൂൺ നെയ്യൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് അരക്കപ്പ് ചിരകിയ തേങ്ങ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കണം.
  3. തേങ്ങ മൂത്തു വരുമ്പോൾ നേരത്തെ അരച്ചുവെച്ച ചോറും മുക്കാൽ കപ്പ് ശർക്കര പൊടിച്ചതും ചേർത്ത് നന്നായി ഇളക്കുക.
  4. ഈ മിശ്രിതത്തിലേക്ക് അൽപം കശുവണ്ടി പൊടിച്ചതും ഏലയ്ക്ക പൊടിച്ചതും ചേർത്തിളക്കി നന്നായി യോജിപ്പിച്ച ശേഷം ചൂടാറുമ്പോൾ കൈകൊണ്ട് ഉരുട്ടിയെടുക്കുക. സ്വാദിഷ്ടമായ 'ചോറുണ്ട' റെഡി!

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10