Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമല അന്നദാനത്തില്‍ ഇനി 'കേരള സദ്യ'; പുലാവും ഉപ്പുമാവും ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശബരിമല അന്നദാനത്തില്‍ ഇനി 'കേരള സദ്യ'; പുലാവും ഉപ്പുമാവും ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ തീര്‍ഥാടകര്‍ക്ക് ഇന്നുമുതല്‍ കേരള സദ്യ വിളമ്പിത്തുടങ്ങി. മുന്‍വര്‍ഷങ്ങളില്‍ നല്‍കിയിരുന്ന പുലാവ് ഒഴിവാക്കി സദ്യ നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ഇതിനൊപ്പം വൈകുന്നേരങ്ങളില്‍ വിതരണം ചെയ്തിരുന്ന ഉപ്പുമാവും ഒഴിവാക്കിയിട്ടുണ്ട്.

മണ്ഡലകാലത്തിന് തുടക്കമായ ചൊവ്വാഴ്ച മുതലാണ് സന്നിധാനത്ത് കേരള സദ്യ നല്‍കിത്തുടങ്ങിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെ കൂടി പരിഗണിച്ചായിരുന്നു മുന്‍വര്‍ഷങ്ങളില്‍ പുലാവ് നല്‍കിയിരുന്നത്. എന്നാല്‍ ശബരിമലയിലെത്തുന്ന ഇതര സംസ്ഥാന ഭക്തര്‍ക്ക് കേരളത്തിന്റെ തനതായ രുചി അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സദ്യ നല്‍കാന്‍ തീരുമാനിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ വ്യക്തമാക്കിയിരുന്നു.

ഇലയിട്ട് പായസം ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ വിളമ്പുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും നിലവില്‍ പ്ലേറ്റിലാണ് സദ്യ നല്‍കുന്നത്. തനത് കേരളീയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സദ്യ ഏറെ മികച്ചതാണെന്ന് അയ്യപ്പഭക്തര്‍ പ്രതികരിച്ചു.

Related articles

See all
Popular News

തിരക്കൊഴിഞ്ഞു, മനംനിറഞ്ഞ് അയ്യപ്പദർശനം; ശബരിമലയിൽ തീർത്ഥാടകർക്ക് സുഗമമായ സൗകര്യങ്ങൾ

Popular News

വിശ്രമിക്കാം, നാമം ജപിക്കാം; ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസി സ്റ്റേഷനുകളിൽ വിരിപ്പന്തല...

Popular News

ക്യൂ നിൽക്കാതെ അപ്പവും അരവണയും; ശബരിമലയിൽ യു.പി.ഐ വെൻഡിങ് മെഷീനുകൾ എത്തി

Popular News

ശബരിമല മുന്നൊരുക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി മുഖ്യമന്ത്രി 3.36 കോടി രൂപ അനുവദിച്ച...

Save your stories

Sign in