Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വീണ്ടും ചാടിപ്പോയി മൃഗശാലയിലെ ഹനുമാൻ കുരങ്ങ്: മരത്തിൽ നിലയുറപ്പിച്ചു; തിരിച്ചുകയറ്റാൻ തീവ്രശ്രമം

വീണ്ടും ചാടിപ്പോയി മൃഗശാലയിലെ ഹനുമാൻ കുരങ്ങ്: മരത്തിൽ നിലയുറപ്പിച്ചു; തിരിച്ചുകയറ്റാൻ തീവ്രശ്രമം

തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് ഒരിക്കൽക്കൂടി കൂട്ടിൽനിന്ന് പുറത്തുചാടി. മുൻപ് ചാടിപ്പോയിട്ടുള്ള അതേ കുരങ്ങാണ് ഇന്നും പുറത്തേക്ക് കടന്നതെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ കുരങ്ങ് മൃഗശാലയുടെ അതിർത്തി കടന്ന് പുറത്തുപോയിട്ടില്ലെന്ന് സൂപ്രണ്ട് അനിൽകുമാർ അറിയിച്ചു.

ഇന്ന് രാവിലെ എട്ടരയോടെയാണ് കുരങ്ങ് കൂട്ടിൽനിന്ന് ചാടിയത്. പുറത്തുചാടിയ ഉടൻ സമീപത്തുണ്ടായിരുന്ന വലിയൊരു മരത്തിൽ കുരങ്ങ് കയറി ഇരുന്നു. കുരങ്ങിനെ സുരക്ഷിതമായി കൂട്ടിൽ തിരിച്ചുകയറ്റുന്നതിനായി ഭക്ഷണം വെച്ചുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ രണ്ട് സൂ കീപ്പർമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.

2023-ൽ തിരുപ്പതിയിൽനിന്ന് മൃഗശാലയിൽ എത്തിച്ച ഹനുമാൻ കുരങ്ങാണിത്. ഇതിനുമുൻപും ഇതേ കുരങ്ങ് കൂട്ടിൽനിന്ന് ചാടിപ്പോവുകയും നഗരത്തിലേക്ക് ഇറങ്ങുകയും ചെയ്തിരുന്നു. അന്ന് വലിയ പരിശ്രമത്തിനൊടുവിലാണ് കുരങ്ങിനെ തിരികെ പിടികൂടി കൂട്ടിലടച്ചത്.



Related articles

See all
Popular News

സ്വർണക്കവർച്ചയിൽ വമ്പൻ ട്വിസ്റ്റ്: 25 ലക്ഷത്തിന്റെ ക്വട്ടേഷനു പിന്നില്‍ ബിസിനസ് കുടിപ്പക;...

Popular News

2026-ലെ ജീവിതനിലവാര റാങ്കിങ്ങിൽ തിരുവനന്തപുരത്തിന് തിളക്കമാർന്ന നേട്ടം; രാജ്യത്തെ പ്രമുഖ ന...

Popular News

സോണിയ ജി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇല്ലാത്ത ക്യാന്‍സര്‍ ശസ്ത്രക്രിയക്ക് ഞാന്‍ വിധേയനാകുമ...

Popular News

ചാല സ്വര്‍ണക്കവര്‍ച്ച; പിന്നില്‍ ജ്വല്ലറി ഉടമകള്‍ തമ്മിലുള്ള വൈരാഗ്യമോ? മാളവിക ജ്വല്ലറി ഉട...

Save your stories

Sign in