Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'സ്വപ്ന ശമ്പള'ത്തിന്‍റെ മാനദണ്ഡമെന്ത് ? സ്പേസ് പാർക്ക് മേധാവിയുടെ ശമ്പളം 85000, സ്വപ്നയ്ക്ക് 3.18 ലക്ഷം !

'സ്വപ്ന ശമ്പള'ത്തിന്‍റെ മാനദണ്ഡമെന്ത് ? സ്പേസ് പാർക്ക് മേധാവിയുടെ ശമ്പളം 85000, സ്വപ്നയ്ക്ക് 3.18 ലക്ഷം !
  തിരുവനന്തപുരം : സ്പേസ് പാർക്ക് പദ്ധതിയുടെ മേധാവിക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ശമ്പളം 85000 രൂപ. അതേസമയം ജൂനിയർ പോസ്റ്റില്‍ സ്പേസ് പാർക്ക് പദ്ധതിയില്‍ ജോലി ചെയ്തിരുന്ന സ്വപ്നാ സുരേഷിന് ലഭിച്ചിരുന്നത് 3.18 ലക്ഷം രൂപയാണ്. യാതൊരു യോഗ്യതയുമില്ലാത്ത സ്വപ്നയെ പ്രോജക്റ്റ് ഡയറക്ടറുടെ ശമ്പളത്തിനേക്കാലും വളരെ ഉയർന്ന തുകയ്ക്ക്  നിയമിച്ചതെങ്ങനെ എന്ന ചോദ്യമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് സ്പേസ് പാർക്ക് പ്രോജക്ട് ഡയറക്ടറുടെ യോഗ്യതയും ശമ്പളവും സർക്കാർ നിശ്ചയിച്ചത്. ബഹിരാകാശ മേഖലയിൽ സീനിയർ എക്സിക്യൂട്ടീവ് പദവിയിൽ 25 വർഷത്തെ പരിചയമുള്ളയാളെയാണ് സ്പേസ് പാർക്ക് മേധാവിയായി നിയമിക്കുക. 65 ആണ് പരമാവധി പ്രായം. ഐ.എസ്.ആർ.ഒയിൽ നിന്നുള്ളവർക്കു മുൻഗണനയുണ്ട്. 2 വർഷത്തേക്കാണ് നിയമനം. 85000 രൂപയാണ് സ്പേസ് പാർക്ക് പ്രോജക്റ്റ് ഡയറക്ടർക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. സ്വപ്നയെ ജോലിക്ക് കൊണ്ടുവന്ന പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്‍റെ കമ്മീഷന്‍ തുക ഒഴിവാക്കിയാല്‍ പോലും ഒരു ലക്ഷത്തിലേറെ രൂപയാണ് സ്വപ്നയ്ക്ക് ശമ്പളമായി ലഭിച്ചിരുന്നത്. ഇത് എന്ത് മാനദണ്ഡത്തിലാണെന്ന ചോദ്യമാണ് ഉയരുന്നത്.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in