Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

15-ാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 24 മുതൽ ; ബജറ്റ് ജൂൺ 4 ന്

15-ാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 24 മുതൽ ; ബജറ്റ് ജൂൺ 4 ന്
Kerala-Niyama-sabha തിരുവനന്തപുരം : പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് മേയ് 24ന് തുടക്കമാകും. എംഎൽഎമാരുടെ സത്യപ്രതിജ്ഞ മേയ് 24ന് നടക്കും. പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത കുന്നമംഗലം എംഎല്‍എ പി.ടി.എ റഹിം പുതിയ എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. 25ന് രാവിലെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. എം.ബി രാജേഷാണ് എൽഡിഎഫിന്‍റെ സ്പീക്കർ സ്ഥാനാർത്ഥി. പുതിയ സർക്കാരിന്‍റെ നയപ്രഖ്യാപനം 28 ന് രാവിലെ ഗവർണർ നടത്തും. അടുത്ത മന്ത്രിസഭാ യോഗം നയപ്രഖ്യാപനത്തിന്‍റെ കരട് അംഗീകരിച്ച് ഗവർണർക്ക് കൈമാറും. മേയ് 31, ജൂൺ 1, 2 തീയതികളിൽ ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയും നടക്കും. ജൂൺ നാലിന് രാവിലെ 9ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പുതുക്കിയ ബജറ്റും വോട്ട് ഓൺ അക്കൗണ്ടും അവതരിപ്പിക്കും. 7, 8, 9 തീയതികളിൽ ബജറ്റ് സംബന്ധിച്ച പൊതു ചർച്ച നടക്കും. 10നു നാലു മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും. 14ന് ധനവിനിയോഗ ബിൽ പരിഗണനയ്ക്ക് എടുക്കും.

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in