Logo
Sat, Jun 13, 2026 • 05:10 AM
LIVE TV
Watch

No business videos available

No Middle East videos available

തമിഴ്‌നാട്ടിൽ മദ്യനിയന്ത്രണം കടുപ്പിക്കുന്നു: 21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകിയാൽ കർശന നടപടി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 14, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

തമിഴ്‌നാട്ടിൽ മദ്യനിയന്ത്രണം കടുപ്പിക്കുന്നു: 21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകിയാൽ കർശന നടപടി

തമിഴ്‌നാട്ടിൽ 21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകരുതെന്ന 2003-ലെ ചട്ടം കർശനമായി പാലിക്കാൻ ടാസ്മാക് (TASMAC) പുതിയ സർക്കുലർ പുറപ്പെടുവിച്ചു. ഉപഭോക്താക്കളുടെ പ്രായത്തിൽ എന്തെങ്കിലും തരത്തിലുള്ള സംശയം തോന്നിയാൽ ജീവനക്കാർ നിർബന്ധമായും തിരിച്ചറിയൽ രേഖ ആവശ്യപ്പെടണം. ഈ നിർദ്ദേശത്തിൽ വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. 

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം സംസ്ഥാനത്തെ 717 മദ്യശാലകൾ രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാൻ തീരുമാനിച്ചു. നിലവിൽ പ്രവർത്തിക്കുന്ന 4,765 ടാസ്മാക് ഔട്ട്‌ലറ്റുകളിൽ നിന്നാണ് ഇത്രയും എണ്ണം വെട്ടിക്കുറയ്ക്കുന്നത്. സർക്കാരിന്റെ ഈ ജനക്ഷേമകരമായ തീരുമാനത്തെ വലിയ ആവേശത്തോടെയാണ് തമിഴ്‌നാട്ടിലെ സ്ത്രീകൾ സ്വാഗതം ചെയ്യുന്നത്.

ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന മദ്യശാലകൾക്കാണ് പ്രധാനമായും പൂട്ടുവീഴുന്നത്. നിലവിലെ നഗരസഭാ ചട്ടപ്രകാരം 50 മീറ്റർ ദൂരപരിധിയിലായിരുന്നു നിയന്ത്രണമെങ്കിലും, ജനങ്ങളുടെ സുരക്ഷയും സാമൂഹിക സാഹചര്യവും കണക്കിലെടുത്താണ് ദൂരപരിധി വർധിപ്പിച്ച് കൂടുതൽ കടകൾ നീക്കം ചെയ്യാൻ ഉത്തരവിട്ടത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10