Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിജയ് സർക്കാർ അധികാരത്തിൽ വന്ന ശേഷം തമിഴ്‌നാട്ടിൽ 1.15 ലക്ഷം കോടിയുടെ നിക്ഷേപം; വിമർശനങ്ങൾക്ക് മറുപടിയുമായി സർക്കാർ

വിജയ് സർക്കാർ അധികാരത്തിൽ വന്ന ശേഷം തമിഴ്‌നാട്ടിൽ 1.15 ലക്ഷം കോടിയുടെ നിക്ഷേപം; വിമർശനങ്ങൾക്ക് മറുപടിയുമായി സർക്കാർ

വിജയ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 1.15 ലക്ഷം കോടി രൂപയുടെ വ്യവസായ നിക്ഷേപത്തിനുള്ള 112 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതായി തമിഴ്‌നാട് നിക്ഷേപ പ്രോത്സാഹന കമ്മിഷൻ അറിയിച്ചു. ഇതിൽ 74.11 ശതമാനവും ഇതിനോടകം പ്രാവർത്തികമാക്കാൻ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിലേക്കു വരേണ്ട വ്യവസായനിക്ഷേപം അയൽ സംസ്ഥാനമായ ആന്ധ്രപ്രദേശിലേക്കു പോകുന്നുവെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ ഈ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

ചീഫ് സെക്രട്ടറി ഡോ. എം. സായികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന നിക്ഷേപ പ്രോത്സാഹ കമ്മിഷൻ യോഗം പദ്ധതികളുടെ തുടർനടപടികൾ അവലോകനം ചെയ്തു. ഈ വർഷം മേയ് മാസത്തിനുശേഷമാണ് മൊത്തം 1,14,811.91 കോടി രൂപയുടെ നിക്ഷേപവാഗ്ദാനങ്ങളുള്ള ഈ 112 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്. ഈ പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ 1,32,771 പേർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. ഇതിൽ 83 പദ്ധതികൾ ഇപ്പോൾത്തന്നെ ഭൂമി ഏറ്റെടുക്കൽപോലുള്ള അടുത്തഘട്ടങ്ങളിലേക്കു കടന്നുകഴിഞ്ഞതായും സർക്കാർ വ്യക്തമാക്കി. തികഞ്ഞ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്തിയതുകൊണ്ടാണ് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ കഴിഞ്ഞതെന്ന് സംസ്ഥാന വ്യവസായമന്ത്രി എസ്. കീർത്തന പറഞ്ഞു.

വാഹന നിർമാതാക്കളായ ഹ്യൂണ്ടായിക്കും കിയയ്ക്കും ഘടകഭാഗങ്ങൾ നിർമിച്ചുനൽകുന്ന ദക്ഷിണ കൊറിയൻ സ്ഥാപനങ്ങൾ 1,614 കോടി രൂപയുടെ വികസനപദ്ധതികൾ തമിഴ്‌നാട്ടിൽനിന്ന് ആന്ധ്രയിലേക്കു മാറ്റിയതായി പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. എന്നാൽ, ദക്ഷിണ കൊറിയയിലെ ഹ്വാഷിൻ ഓട്ടോമൊബൈൽസും സ്വെയോൺ ഇ ഹ്വാ സമ്മിറ്റ് ഓട്ടോമൊബൈൽസും അടുത്ത അഞ്ചു വർഷത്തേക്ക് സംസ്ഥാനത്ത് 1,370 കോടി രൂപ നിക്ഷേപിക്കുമെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ആന്ധ്രയിലേക്ക് പോകുന്ന കാര്യം പരിഗണിച്ചിരുന്ന ഈ രണ്ടു കമ്പനികളും തമിഴ്‌നാട്ടിൽ തന്നെ തുടരുമെന്ന് അറിയിച്ചിട്ടുണ്ടെന്നും സർക്കാർ കൂട്ടിച്ചേർത്തു.


Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

കാണാതായ ഏഴു വയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ ഗണപതി ഹോമം; തമിഴ്നാട്ടില്‍ വിവാദം

Popular News

'അന്ന് നായികയാകേണ്ടിയിരുന്നത് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ'; 20 വര്‍ഷം മുന്‍പ് മുടങ...

Save your stories

Sign in