Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

3 ദിവസം കൊണ്ട് 145 കോടി! സൂര്യ - ജിത്തു മാധവൻ ചിത്രം 'സീൻ' ബോക്‌സ് ഓഫീസിൽ മെഗാ ബ്ലോക്ക്ബസ്റ്ററിലേക്ക്

3 ദിവസം കൊണ്ട് 145 കോടി! സൂര്യ - ജിത്തു മാധവൻ ചിത്രം 'സീൻ' ബോക്‌സ് ഓഫീസിൽ മെഗാ ബ്ലോക്ക്ബസ്റ്ററിലേക്ക്

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം 'സീൻ' തിയേറ്ററുകളിൽ വമ്പൻ വിജയത്തിലേക്ക്. നവംബർ 6-ന് തിയേറ്ററുകളിലെത്തിയ ചിത്രം വെറും 3 ദിവസം കൊണ്ട് 145 കോടി രൂപയുടെ ആഗോള ഗ്രോസ് കളക്ഷനാണ് സ്വന്തമാക്കിയത്. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് കേരളത്തിൽ മെഗാ റിലീസായി എത്തിച്ച ചിത്രം, ഡ്രീം ബിഗ് ഫിലിംസിന്റെ വിതരണ പങ്കാളിത്തത്തോടെ ഹൗസ്ഫുൾ ഷോകളോടെ മുന്നേറുകയാണ്. ജ്യോതികയും സൂര്യയും ചേർന്ന് 2D എന്റർടൈൻമെന്റ്, 2D സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഓഫീസറായി സൂര്യ എത്തുന്ന ചിത്രത്തിൽ മലയാളി താരങ്ങളായ നസ്‌ലനും നസ്രിയയും പ്രധാന വേഷങ്ങളിലെത്തുന്നു. 'ഈശ്വരൻ' എന്ന വില്ലൻ കഥാപാത്രമായി നസ്‌ലൻ കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ, 'മായ' എന്ന കഥാപാത്രമായി നസ്രിയയും കയ്യടി നേടുന്നു. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കോമഡി, റൊമാൻസ്, ആക്ഷൻ, സസ്പെൻസ് എന്നിവ കോർത്തിണക്കിയ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന പക്ക ഫാമിലി എന്റർടെയിനറാണ്.

'രോമാഞ്ചം', 'ആവേശം' എന്നീ തരംഗങ്ങൾക്ക് ശേഷം ജിത്തു മാധവൻ തമിഴിലും ബ്ലോക്ക്ബസ്റ്റർ നേട്ടം ആവർത്തിച്ചിരിക്കുകയാണ്. സുഷിൻ ശ്യാം ആദ്യമായി സംഗീതം ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. വിനീത് അഗസ്റ്റ്യൻ ഛായാഗ്രഹണവും അജ്മൽ സാബു എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സൂര്യയുടെ ഹാട്രിക് വിജയമായി മാറിയ 'സീൻ' കേരളത്തിലും തമിഴ്‌നാട്ടിലും മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നു.

Related articles

See all
Popular News

ആകാശത്തോളം സ്വപ്നം കാണാൻ പ്രചോദനമായി 'ആകാശംലോ ഒക താര'; കലാമിനും സാരാഭായിക്കും കല്പന ചൗളയ്ക...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന 'ഗുരുവായൂർ അരങ്ങേറ്റം'; ടൈറ്റിൽ ലുക്ക...

Popular News

ആവേശമായി ‘ദി റൈസ് ഓഫ് വാനരാസ്’; ‘ഹനുമാൻ’ ഫാന്റസി ലോകം വിപുലീകരിക്കാൻ വി.ഐ. ആനന്ദും വൈഷ്ണവ്...

Save your stories

Sign in