Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥാനത്തിൽ?; CPM നിലപാടിലെ ഇരട്ടത്താപ്പിനെതിരെ സണ്ണി ജോസഫ്

സി.വി. ധനരാജ് വധക്കേസിൽ കൂടുതൽ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീൽ നൽകണമെന്ന് ആവശ്യപ്പെടുന്ന സി.പി.എം, അരിയിൽ ഷുക്കൂർ വധക്കേസിൽ കൂട്ടുപ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുന...

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥാനത്തിൽ?; CPM നിലപാടിലെ ഇരട്ടത്താപ്പിനെതിരെ സണ്ണി ജോസഫ്
സി.വി. ധനരാജ് വധക്കേസില്‍ കൂടുതല്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്ന സി.പി.എം, അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കൂട്ടുപ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുന്നതിന്റെ യുക്തിയെന്താണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ചോദിച്ചു. ഇക്കാര്യത്തില്‍ സി.പി.എം പൊതുസമൂഹത്തോട് വ്യക്തമായ വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രണ്ട് കേസുകളിലും കൊല്ലപ്പെട്ടത് മനുഷ്യരാണ്. രണ്ട് കുടുംബങ്ങള്‍ക്കും നീതി ലഭിക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി തേടാനുള്ള അവകാശം ഒരുപോലെയാണ്. ഒരു കേസില്‍ കുറച്ച് പ്രതികളെ വെറുതെ വിട്ടപ്പോള്‍ അപ്പീല്‍ വേണമെന്ന് ശക്തമായി ആവശ്യപ്പെടുകയും മറ്റൊരു കേസില്‍ അതേ ആവശ്യം ഉയരുമ്പോള്‍ പിന്നോട്ടുപോകുകയും ചെയ്യുന്നത് എന്ത് നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സണ്ണി ജോസഫ് ആരാഞ്ഞു.

കൊല്ലപ്പെട്ടയാളുടെ രാഷ്ട്രീയം നീതിക്കുവേണ്ടിയുള്ള നിയമപോരാട്ടത്തിന്റെ മാനദണ്ഡമാകാന്‍ പാടില്ല. പ്രതികളുടെ രാഷ്ട്രീയബന്ധം നോക്കിയല്ല നീതിയുടെ പക്ഷം തീരുമാനിക്കേണ്ടത്. എല്ലാ കൊലപാതകങ്ങളിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. നീതിബോധം രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് മാത്രം ഉയര്‍ത്തിപ്പിടിക്കേണ്ട ഒന്നല്ലെന്ന് സി.പി.എം മനസ്സിലാക്കണം. ധനരാജിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന ആവശ്യം ന്യായമാണെന്നതുപോലെ ഷുക്കൂറിന്റെ കുടുംബത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനും അതേ പരിഗണന ലഭിക്കണം. ഷുക്കൂര്‍, ധനരാജ് വധക്കേസുകളില്‍ കുറെ പ്രതികളെ വെറുതെ വിട്ട നടപടിയില്‍ അപ്പീല്‍ പോകണമെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് സി.പി.എം പ്രവര്‍ത്തകനായ ധനരാജ് ആര്‍.എസ്.എസ് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെടുന്നത്. കേസില്‍ വെറുതെവിട്ട മറ്റു പ്രതികള്‍ക്കെതിരെ ഗൂഢാലോചന തെളിയിക്കാനോ അവര്‍ക്ക് ശിക്ഷ ഉറപ്പാക്കാനോ സി.പി.എമ്മിനും അന്ന് അവര്‍ നേതൃത്വം നല്‍കിയ സര്‍ക്കാരിനും സാധിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ധനരാജിന്റെ പേരില്‍ സമാഹരിച്ച രക്തസാക്ഷി ഫണ്ട് വരെ സി.പി.എം നേതാക്കള്‍ തട്ടിയെടുത്തതിനെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂരില്‍ ദയനീയമായി പരാജയപ്പെട്ടതില്‍ ഒരു കാരണം. സ്വന്തം പ്രവര്‍ത്തകന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടവരാണ് ഇപ്പോള്‍ അപ്പീലിന്റെ പേരില്‍ പ്രഹസനവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.


Related articles

See all
Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Popular News

പാങ്ങപ്പാറ അഭിരാം കൊലക്കേസ്: ഒന്നാം പ്രതിയായ 17-കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ്...

Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Save your stories

Sign in