Logo
Sat, Jun 13, 2026 • 03:32 AM
LIVE TV
Watch

No business videos available

No Middle East videos available

പിണറായി വിജയന്‍ പരാജയപ്പെട്ട നേതാവ്; പ്രതിപക്ഷ നേതാവാകാതിരിക്കുന്നതാണ് സിപിഎമ്മിന് നല്ലത്: സണ്ണി ജോസഫ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 05, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

പിണറായി വിജയന്‍ പരാജയപ്പെട്ട നേതാവ്; പ്രതിപക്ഷ നേതാവാകാതിരിക്കുന്നതാണ് സിപിഎമ്മിന് നല്ലത്: സണ്ണി ജോസഫ്



കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്. പിണറായി വിജയന്‍ ഒരു പരാജയപ്പെട്ട നേതാവാണെന്നും അദ്ദേഹം പ്രതിപക്ഷ നേതാവാകാതിരിക്കുന്നതാണ് എല്‍.ഡി.എഫിന് ഗുണകരമെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂര്‍ ഇരിട്ടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിജയം കണ്ണൂര്‍ ജില്ലയിലാണെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. അതിന്റെ യഥാര്‍ത്ഥ വലിപ്പം മനസ്സിലാകുന്നത് പയ്യന്നൂരിലെ ഫലത്തിലാണ്. പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ സത്യസന്ധമായി നിലകൊണ്ട കുഞ്ഞികൃഷ്ണനെ പോലുള്ള യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റുകാരെ ക്രൂശിക്കുന്ന നിലപാടാണ് സി.പി.എം. സ്വീകരിച്ചത്. പയ്യന്നൂര്‍ വിഷയത്തില്‍ മെറിറ്റിനെ മറികടന്ന് പ്രതികള്‍ക്കൊപ്പം നില്‍ക്കാനാണ് പാര്‍ട്ടി തയ്യാറായതെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമല വിഷയത്തിലും പയ്യന്നൂരിലേതിന് സമാനമായ നിലപാടാണ് സി.പി.എം. സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 'ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള, അയ്യപ്പ സംഗമത്തിന്റെ പേരില്‍ നടന്ന തട്ടിപ്പ് എന്നിവയില്‍ പുതിയ യു.ഡി.എഫ്. സര്‍ക്കാര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കും. ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് ഇത്തരമൊരു തരംഗമുണ്ടാക്കിയത്. മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ ജനങ്ങള്‍ നല്‍കിയ വിധിയെഴുത്താണിത്,' സണ്ണി ജോസഫ് വ്യക്തമാക്കി.

സി.പി.എമ്മിന്റെ അഹങ്കാരത്തിന് ഏറ്റ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും ഇത് പാര്‍ട്ടിയില്‍ വലിയ തുടര്‍ചലനങ്ങള്‍ ഉണ്ടാക്കുമെന്നും സണ്ണി ജോസഫ് പ്രവചിച്ചു. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും വോട്ടര്‍മാര്‍ കാണിച്ച രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് കെ.പി.സി.സി.യുടെ പേരില്‍ അദ്ദേഹം നന്ദി രേഖപ്പെടുത്തി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10