Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാതാപിതാക്കളെ ഇറക്കിവിട്ടാൽ കടുത്ത നിയമനടപടി; മുതിർന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മാതാപിതാക്കളെ ഇറക്കിവിട്ടാൽ കടുത്ത നിയമനടപടി; മുതിർന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം ഒരു സാമൂഹിക സംസ്‌കാരമായി വളര്‍ത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. അച്ഛനമ്മമാരെ ഉപേക്ഷിക്കുകയോ ഇറക്കിവിടുകയോ ചെയ്യുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അടക്കമുള്ള കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സീനിയര്‍ സിറ്റിസണുമായി 12 പ്രമുഖ സ്ഥാപനങ്ങള്‍ ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും എന്‍.ജി.ഒകളെയും ഏകോപിപ്പിച്ച് സമഗ്രമായ പദ്ധതികള്‍ നടപ്പിലാക്കും. ഓരോ പഞ്ചായത്തിലും പരിചരണം ആവശ്യമുള്ള മുതിര്‍ന്ന പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിച്ച് കൃത്യമായ ഡാറ്റാബേസ് തയ്യാറാക്കും.

കെയര്‍ ഗീവേഴ്‌സ് കോഴ്‌സ്: ജര്‍മ്മനി, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ സിലബസുകള്‍ പഠിച്ച് കേരളത്തിന്റെ സാഹചര്യത്തിന് അനുയോജ്യമായ ഒരു വര്‍ഷത്തെ കെയര്‍ ഗീവേഴ്‌സ് കോഴ്‌സ് ആരംഭിക്കും.

വോളണ്ടിയര്‍ കോര്‍: മുതിര്‍ന്ന പൗരന്മാരുടെ ഏകാന്തത മാറ്റുന്നതിനും ക്ഷേമാന്വേഷണങ്ങള്‍ക്കുമായി പ്ലസ് ടു വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി 'വോളണ്ടിയര്‍ കോര്‍' രൂപീകരിക്കും.

സില്‍വര്‍ ഇക്കോണമി: വിരമിച്ച വ്യക്തികളുടെ പരിചയസമ്പത്തും അറിവും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യവസായങ്ങള്‍ക്കും മെന്ററിങ്ങിനായി പ്രയോജനപ്പെടുത്തും.

12 സ്ഥാപനങ്ങളുമായി ധാരണാപത്രം: ഇംഹാന്‍സ്, ഡിമെന്‍ഷ്യ ഇന്ത്യ അലയന്‍സ്, നുവാല്‍സ്, രാജഗിരി കോളേജ് ഉള്‍പ്പെടെ 12 പ്രമുഖ സ്ഥാപനങ്ങളുമായാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സീനിയര്‍ സിറ്റിസണ്‍ ധാരണാപത്രം ഒപ്പുവെച്ചത്.

2026 മേയ് 19-ന് രൂപീകരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സീനിയര്‍ സിറ്റിസണ്‍ രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ വകുപ്പാണ്.


Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

പി.എം.ശ്രീയിൽ സിപിഎം-സിപിഐ ഭിന്നത രൂക്ഷം: ശിവൻകുട്ടിയുടെ പ്രകോപനം എന്തെന്ന് മനസ്സിലാകുന്നി...

Popular News

'പറഞ്ഞ വാക്ക് പാലിച്ചു': പിണറായി സര്‍ക്കാരിന്റെ കാലത്ത് അവഗണിക്കപ്പെട്ട പി.എസ്.സി ഉദ്യോഗാർ...

Save your stories

Sign in