Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പട്ടികവര്‍ഗ വികസന വകുപ്പിന്റെ സംസ്ഥാന കായികമേള 'കളിക്കളം 2026' നാളെ മുതല്‍ തിരുവനന്തപുരത്ത്; രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും

പട്ടികവര്‍ഗ വികസന വകുപ്പിന്റെ സംസ്ഥാന കായികമേള 'കളിക്കളം 2026' നാളെ മുതല്‍ തിരുവനന്തപുരത്ത്; രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒന്‍പതാമത് സംസ്ഥാനതല സ്‌കൂള്‍ കായികമേള 'കളിക്കളം 2026' നവംബര്‍ 20, 21, 22 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ തിരുവനന്തപുരം കാര്യവട്ടം എല്‍.എന്‍.സി.പി.ഇ (LNCPE) സ്റ്റേഡിയത്തില്‍ നടക്കും.

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ കായിക മികവ് മാറ്റുരയ്ക്കുന്ന മേളയില്‍ മൂന്ന് ദിവസങ്ങളിലായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ''ആവേശത്തോടെ കളിക്കാം... ആത്മവിശ്വാസത്തോടെ മുന്നേറാം... വിജയത്തിന്റെ പുതിയ ചരിത്രം കുറിക്കാം!'' എന്ന സന്ദേശമുയര്‍ത്തിയാണ് ഇത്തവണത്തെ കായികമേള സംഘടിപ്പിക്കുന്നത്.

നവംബര്‍ 20-ന് (വെള്ളി) രാവിലെ 9 മണിക്ക് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കഴക്കൂട്ടം എം.എല്‍.എ വി. മുരളീധരന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കായികമേളയുടെ സമാപന സമ്മേളനവും സമ്മാനദാനച്ചടങ്ങും നവംബര്‍ 22-ന് (ഞായര്‍) വൈകിട്ട് 3 മണിക്ക് നടക്കും. മന്ത്രി കെ.എ. തുളസി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in