കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓര്‍മ്മപ്പുസ്തകം 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' (Belonging: A Journey of Love) ഇന്ന് പുറത്തിറങ്ങും. ഹാര്‍പ്പര്‍ കോളിന്‍സാണ് പ്രസിദ്ധീകരിക്കുന്നത്. ഇറ്റലിയിലെ ബാല്യകാലം മുതല്‍ ഇന്‍ഡ്യയിലെ രാഷ്ട്രീയ ജീവിതം വരെയുള്ള സംഭവബഹുലമായ ജീവിത ഏടുകളാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള പ്രണയവും വിവാഹവും, രാജീവ് ഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് നേരിടേണ്ടി വന്ന അപ്രതീക്ഷിത രാഷ്ട്രീയ പ്രവേശനം തുടങ്ങി ഒട്ടേറെ വ്യക്തിപരമായ കാര്യങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ബുക്കിനായുള്ള പ്രീ ബുക്കിങ്ങ് ഇന്നലെ അവസാനിച്ചു.
സോണിയ ഗാന്ധിയുടെ ആത്മകഥ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ ഇന്ന് പുറത്തിറങ്ങും
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ജീവചരിത്രപരമായ ഓര്‍മ്മപ്പുസ്തകം 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' (Belonging: A Journey of Love) ഇന്ന് പുറത്തിറങ്ങും. ഹാര്‍പ്പര്‍ കോളിന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.