Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

വിജയ് സേതുപതി-പുരി ജഗനാഥ് ചിത്രം 'സ്ലം ഡോഗ് - 33 ടെംപിൾ റോഡ്': സറീന വഹാബിന്റെ വൈകാരിക ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

വിജയ് സേതുപതി-പുരി ജഗനാഥ് ചിത്രം 'സ്ലം ഡോഗ് - 33 ടെംപിൾ റോഡ്': സറീന വഹാബിന്റെ വൈകാരിക ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി പുരി ജഗനാഥ് രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘സ്ലം ഡോഗ് - 33 ടെംപിൾ റോഡ്’ലെ സറീന വഹാബിന്റെ കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയായ 'സുബൈദ' എന്ന വൈകാരിക പ്രാധാന്യമുള്ള വേഷത്തിലാണ് സറീന വഹാബ് ചിത്രത്തിലെത്തുന്നത്. പുരി കണക്റ്റ്സിന്റെ ബാനറിൽ പുരി ജഗനാഥ്, ചാർമി കൗർ എന്നിവരും ജെ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സംയുക്തയാണ് ചിത്രത്തിലെ നായിക.

ജീവിതം അവസാനിപ്പിക്കാനായി റെയിൽവേ സ്റ്റേഷനിലെത്തിയ ഒരു സാഹചര്യത്തെക്കുറിച്ചും വിശപ്പ് സഹിക്കാനാവാതെ തെരുവിൽ യാചിക്കേണ്ടി വന്നതിനെക്കുറിച്ചും സുബൈദ ഓർത്തെടുക്കുന്ന അത്യന്തം വൈകാരികമായ രംഗങ്ങളാണ് ഗ്ലിമ്പ്സിൽ അവതരിപ്പിച്ചിരിക്കുന്നത്. അതിജീവനത്തിനായി പോരാടുന്ന ഒരു സ്ത്രീയുടെ നിസ്സഹായാവസ്ഥയും ആത്മാഭിമാനവും അമ്മയുടെ വൈകാരിക യാത്രയും സറീന വഹാബിന്റെ തീവ്രമായ അഭിനയത്തിലൂടെ വീഡിയോയിൽ വ്യക്തമാകുന്നുണ്ട്. മാസ്സ്-ആക്ഷൻ ഘടകങ്ങൾക്കൊപ്പം പ്രേക്ഷകരുടെ മനസ്സ് തൊടുന്ന വൈകാരിക മുഹൂർത്തങ്ങൾക്കും ചിത്രം വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന സൂചനയാണ് ഈ രംഗങ്ങൾ നൽകുന്നത്.

നേരത്തെ ചിത്രത്തിൽ തബു അവതരിപ്പിക്കുന്ന 'ഗൗരി ഹെഗ്ഡെ' എന്ന ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മീഷണറുടെ ഗ്ലിമ്പ്സും വിജയ് സേതുപതിയുടെ മാസ്സ് ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. ചേരി നിവാസികളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ കന്നഡ താരം ദുനിയ വിജയ് കുമാർ, ബ്രഹ്മാജി, വി ടി വി ഗണേഷ് തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സാം കെ നായിഡു ഛായാഗ്രഹണവും ഹർഷവർധൻ രാമേശ്വർ സംഗീതവും നിർവഹിക്കുന്ന ഈ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി തിയേറ്ററുകളിലെത്തും.

Related articles

See all
Popular News

നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ, വൈസ് ചെയർപേഴ്സണായി പ്രിയങ്ക നായർ

Popular News

മലരേ മൗനമാ... മൗനമേ വേദമാ... തലമുറകളെ കീഴടക്കിയ ആ ശബ്ദം നിലച്ചിട്ട് ആറുവര്‍ഷം; ഓര്‍മ്മകളി...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

ഭയവും നിഗൂഢതയും നിറച്ച് “അമാനുഷികം”; ചിത്രം സെപ്റ്റംബർ 25-ന് തിയേറ്ററുകളിലേക്ക്

Save your stories

Sign in