Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അരിയിൽ ഷുക്കൂർ വധക്കേസ് വിധി: പി ജയരാജനും ടി വി രാജേഷും ഉൾപ്പെടെ 18 പേർ കുറ്റവിമുക്തർ; 13 പ്രതികൾ കുറ്റക്കാർ

യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ പ്രതികളായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജനെയും സംസ്ഥാന സമിതി അംഗം ടിവി രാജേഷിനെയും എറണാകുളത്തെ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. ഇരുവർക്കുമെതി...

അരിയിൽ ഷുക്കൂർ വധക്കേസ് വിധി: പി ജയരാജനും ടി വി രാജേഷും ഉൾപ്പെടെ 18 പേർ കുറ്റവിമുക്തർ; 13 പ്രതികൾ കുറ്റക്കാർ
കൊച്ചി: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ വധിച്ച കേസില്‍ പ്രതികളായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജനെയും സംസ്ഥാന സമിതി അംഗം ടിവി രാജേഷിനെയും എറണാകുളത്തെ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. പതിനാലു വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി പ്രസ്താവിച്ചത്. കേസില്‍ പി ജയരാജന്‍ 32-ാം പ്രതിയും ടിവി രാജേഷ് 33-ാം പ്രതിയുമായിരുന്നു.

കേസില്‍ 13 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയപ്പോള്‍ 18 പേരെ വെറുതെ വിട്ടു. ഒന്നാം പ്രതി കെവി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്‍, ഒന്‍പതാം പ്രതി, പത്താം പ്രതി തുടങ്ങിയവരാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകനായ പത്തൊന്‍പതാം പ്രതി ശ്യാംജിത്തിനെയും കോടതി വെറുതെ വിട്ടു. ഷുക്കൂറിന്റെ മാതാവ് പിസി ആത്തിക്കയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിട്ടത്.

കുറ്റക്കാര്‍;

ഒന്നാം പ്രതി സുമേഷ് (A1), മൂന്നാം പ്രതി അനൂപ് (A3), ഏഴാം പ്രതി പവിത്രന്‍ (A7), ഒന്‍പതാം പ്രതി മനോഹരന്‍ (A9), പത്താം പ്രതി എം.വി. ദിനേശന്‍ (A10), പന്ത്രണ്ടാം പ്രതി ബിജുമോന്‍ (A12), പതിനാലാം പ്രതി ഇ.പി. രാധാകൃഷ്ണന്‍ (A14), പതിനഞ്ചാം പ്രതി ഷിജിന്‍ മോഹന്‍ (A15), പതിനാറാം പ്രതി കെ.വി. സജിത്ത് (A16), ഇരുപത്തിയഞ്ചാം പ്രതി വി.വി. മോഹനന്‍ (A25), ഇരുപത്തിയാറാം പ്രതി പുരുഷോത്തമന്‍ (A26), ഇരുപത്തിയേഴാം പ്രതി പി.കെ. അജിത് കുമാര്‍ (A27), ഇരുപത്തിയെട്ടാം പ്രതി പി.പി. സുരേശന്‍ (A28) എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.

കുറ്റവിമുക്തര്‍;

രണ്ടാം പ്രതി ഗണേശന്‍, നാലാം പ്രതി വിജേഷ്, അഞ്ചാം പ്രതി കെ. പ്രകാശന്‍, ആറാം പ്രതി ഉമേശന്‍, എട്ടാം പ്രതി ലതീഷ്, പതിനൊന്നാം പ്രതി സി.എന്‍. മോഹനന്‍, പതിമൂന്നാം പ്രതി നിതിന്‍, പതിനേഴാം പ്രതി സുധാകരന്‍, പതിനെട്ടാം പ്രതി നവീന്‍, പത്തൊന്‍പതാം പ്രതി ശ്യാംജിത്ത്, ഇരുപത്തിയൊന്നാം പ്രതി ഷാജി, ഇരുപത്തിരണ്ടാം പ്രതി പ്രകാശന്‍ മുതുവാനി, ഇരുപത്തിമൂന്നാം പ്രതി അജയകുമാര്‍ എന്‍.പി., ഇരുപത്തിനാലാം പ്രതി രാജീവന്‍ പി.എസ്., ഇരുപത്തിയൊന്‍പതാം പ്രതി ബാബു, മുപ്പതാം പ്രതി യു.വി. വേണു, മുപ്പത്തിരണ്ടാം പ്രതി പി. ജയരാജന്‍, മുപ്പത്തിമൂന്നാം പ്രതി ടി.വി. രാജേഷ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നാണ് സിബിഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പര്‍ മുറിയില്‍ വെച്ച് പി ജയരാജനും ടിവി രാജേഷും അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നായിരുന്നു പ്രധാന ആരോപണം. കേസില്‍ ആകെ 82 സാക്ഷികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ പ്രതികള്‍ക്കെതിരെ പൊലീസില്‍ മൊഴി നല്‍കിയ പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. 2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലില്‍ വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്.






Related articles

See all
Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Popular News

സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

കുട്ടികളുടെ സമ്പാദ്യം ഇനി സ്മാർട്ട്! സ്റ്റുഡന്റ്സ് സേവിങ്സ് സ്കീം പൂർണമായും ഡിജിറ്റലിലേക്ക...

Save your stories

Sign in