Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഷബ്‌നയുടെ മരണം; പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷന്‍

ഷബ്‌നയുടെ മരണം; പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷന്‍
കോഴിക്കോട്:  ഗാർഹിക പീഡനത്തെ തുടർന്ന്  ഓർക്കാട്ടേരിയിൽ ആത്മഹത്യ ചെയ്ത ഷബ്‌നയുടെ മരണത്തിൽ പോലീസിനോട് റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ. ഷബ്‌നയുടെ ബന്ധുക്കൾ കോഴിക്കോട് റൂറൽ പോലീസ് സൂപ്രണ്ടിനെ നേരിട്ട് കണ്ട് അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യാപ്രേരണ കുറ്റവും സ്ത്രീധന നിരോധന വകുപ്പും ചേർത്ത് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് വനിതാ കമ്മീഷന്‍റെ ആവശ്യം. നിലവിൽ ചേർത്തിരിക്കുന്ന വകുപ്പ് എളുപ്പം ജാമ്യം ലഭിക്കാവുന്നതാണ്. നിലവിലെ അന്വേഷണത്തിന്‍റെ പുരോഗതിയും വനിതാ കമ്മീഷൻ പോലീസിൽ നിന്നും തേടിയിട്ടുണ്ട്. അഞ്ചുപേർക്കെതിരെ ഗാർഹിക പീഡനത്തിന്‍റെ തെളിവുകൾ സഹിതം ഷബ്‌നയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. അമ്മാവൻ ഹനീഫയെ മാത്രമാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ആരോപണ വിധേയരായ മറ്റുള്ളവർ ഒളിവിൽ പോയെന്നാണ് പോലീസ് നൽകുന്ന സൂചന. ബന്ധുക്കളുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും.

Related articles

See all
Popular News

തൂഫാൻ പുനരധിവാസത്തിന് മുൻഗണന; കുട്ടികള്‍ നിയമത്തിന്റെ പഴുത് മറയാക്കി കുറ്റകൃത്യം ചെയ്താല്‍...

Popular News

പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ രക്ഷിതാക്കൾക്ക് പിഴയും തടവുശിക്ഷയും; കോഴിക്കോട് വ്യാപ...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Popular News

പിഎസ്‌സി പരീക്ഷക്രമക്കേട്; പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി, 2 എസ്പിമാരെയും ഒരു DYSPയ...

Save your stories

Sign in