കോഴിക്കോട്: കെ.എസ്.യു സംസ്ഥാന സമിതി അംഗം ജാനിബിനെ ആക്രമിച്ച കേസില്‍ നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് പിടികൂടി. ഐ.ടി.ഐ വിദ്യാര്‍ത്ഥികളും എസ്.എഫ്.ഐ പ്രവര്‍ത്തകരുമായ അനുരൂപ്, വിനായക്, അര്ജുന്, ഫിതുല് ഷാന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കോളേജ് യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ തടഞ്ഞ വിഷയത്തില്‍ കോളേജ് പ്രിന്‍സിപ്പലുമായി സംസാരിച്ച് മടങ്ങുന്നതിനിടെയാണ് ജാനിബിന് നേരെ ആക്രമണമുണ്ടായത്.
ജാനിബിന്റെ പരാതിയില്‍ ചേവായൂര്‍ പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പിടിയിലായ പ്രതികള്‍ക്കെതിരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കല്‍, വധശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
കെ.എസ്.യു സംസ്ഥാന സമിതി അംഗം ജാനിബിനെ ആക്രമിച്ച കേസ്; നാല് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പിടിയിൽ