Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്പാല്‍ റെഡ്ഡി അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ജയ്പാല്‍ റെഡ്ഡി അന്തരിച്ചു. 77 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായതിനെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഐ.കെ. ഗുജറാള്‍, മന്‍മോഹന്‍ സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു. വാര്‍ത്താ വിതരണം, പെട്രോളിയം, നഗരവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. തെലങ്കാനയില്‍ ജനിച്ച എസ്. ജയ്പാല്‍റെഡ്ഡിയുടെ രാഷ്ട്രീയ പ്രവേശം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു. നാലുതവണ എം.എല്‍.എയും അഞ്ചുതവണ ലോക്‌സഭാ എം.പിയും രണ്ടുതവണ രാജ്യസഭാ എം.പിയുമായി. ഒന്നാം യു.പി.എ മന്ത്രിസഭയില്‍ നഗരവികസനം, സാംസ്‌കാരിക വകുപ്പുകള്‍ കൈകാര്യം ചെയ്തു. രണ്ടാം മന്‍മോഹന്‍ സര്‍ക്കാരില്‍ പെട്രോളിയം, ശാസ്ത്രസാങ്കേതികം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു.

Related articles

See all
Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

പരിശോധനാ ഫലങ്ങളില്‍ വൈരുദ്ധ്യം, നോട്ടീസ് ലഭിച്ചിട്ടില്ല; എഫ്എസ്എസ്എഐ നടപടിക്ക് പിന്നാലെ വി...

Popular News

കാന്‍സറിന് കാരണമായേക്കാവുന്ന അപകടകരമായ രാസവസ്തുക്കള്‍ കണ്ടെത്തി; ബിസ്‌ലെരി കുടിവെള്ള കമ്പന...

Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Save your stories

Sign in