Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പരിശോധനാ ഫലങ്ങളില്‍ വൈരുദ്ധ്യം, നോട്ടീസ് ലഭിച്ചിട്ടില്ല; എഫ്എസ്എസ്എഐ നടപടിക്ക് പിന്നാലെ വിശദീകരണവുമായി ബിസ്‌ലേരി

പരിശോധനാ ഫലങ്ങളില്‍ വൈരുദ്ധ്യം, നോട്ടീസ് ലഭിച്ചിട്ടില്ല; എഫ്എസ്എസ്എഐ നടപടിക്ക് പിന്നാലെ വിശദീകരണവുമായി ബിസ്‌ലേരി

ന്യൂഡല്‍ഹി: സുരക്ഷിതമല്ലാത്ത കുപ്പിവെള്ളം വിറ്റതിന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിയമനടപടിക്ക് അനുമതി നല്‍കിയതിന് പിന്നാലെ വിശദീകരണവുമായി ബിസ്ലെരി. തങ്ങളുടെ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും 2025 സെപ്റ്റംബറില്‍ ഗോവയിലെ നിര്‍മ്മാണ യൂണിറ്റില്‍ ഉത്പാദിപ്പിച്ച ഒരു ബാച്ചുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

2025 സെപ്റ്റംബര്‍ 30-ന് ഗോവയിലെ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് എഫ്എസ്എസ്എഐ ആറ് സാമ്പിളുകളാണ് ശേഖരിച്ചതെന്ന് കമ്പനി പറയുന്നു. പ്രാഥമിക പരിശോധനയില്‍ അഞ്ച് സാമ്പിളുകളും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതായി കണ്ടെത്തി. എന്നാല്‍ ആറാമത്തെ സാമ്പിളില്‍ അനുവദനീയമായ പരിധിയായ ലിറ്ററിന് 10 മൈക്രോഗ്രാമിന് പകരം 12 മൈക്രോഗ്രാം ബ്രോമേറ്റ് രേഖപ്പെടുത്തി.

ഇതിനെതിരെ 2025 നവംബര്‍ 22-ന് കമ്പനി അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് സാമ്പിള്‍ റഫറല്‍ ലബോറട്ടറിയിലേക്ക് അയച്ചു. രണ്ടാമത്തെ പരിശോധനയില്‍ ബ്രോമേറ്റിന്റെ അളവ് നിശ്ചിത പരിധിക്കുള്ളിലാണെന്ന് കണ്ടെത്തിയെങ്കിലും പോളിന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളുടെ (PAHs) സാന്നിധ്യം ലാബ് ചൂണ്ടിക്കാട്ടി. പരിശോധനാ ഫലങ്ങളിലെ ഈ വൈരുദ്ധ്യം വ്യക്തത ആവശ്യമുള്ളതാണെന്ന് ബിസ്ലെരി പറഞ്ഞു. തുടര്‍ന്ന് എഫ്എസ്എസ്എഐ അംഗീകൃത ലബോറട്ടറിയില്‍ കമ്പനി നടത്തിയ സ്വതന്ത്ര പരിശോധനയിലും ബ്രോമേറ്റ് അളവ് സുരക്ഷിത പരിധിക്കുള്ളിലാണെന്ന് തെളിഞ്ഞതായി പ്രസ്താവനയില്‍ അവകാശപ്പെടുന്നു.

സ്വതന്ത്ര ലാബ് പരിശോധനാ ഫലങ്ങള്‍ 2026 ഫെബ്രുവരി 2-ന് എഫ്എസ്എസ്എഐയുടെ വെസ്റ്റേണ്‍ റീജിയണല്‍ ഓഫീസില്‍ ഔദ്യോഗികമായി സമര്‍പ്പിച്ചിരുന്നു. ഇതിന് ശേഷം അതോറിറ്റിയില്‍ നിന്ന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും, വിഷയം അവസാനിപ്പിച്ചതായാണ് കരുതിയിരുന്നതെന്നും ബിസ്ലെരി വ്യക്തമാക്കി. ഇതുവരെ ഇമെയില്‍ വഴിയോ നേരിട്ടോ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും എഫ്എസ്എസ്എഐ വെബ്സൈറ്റിലും ഇത്തരമൊരു നോട്ടീസ് കണ്ടെത്താനായില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

10 ഘട്ടങ്ങളുള്ള നിര്‍മ്മാണ പ്രക്രിയയിലൂടെ 90-ലധികം ഗുണനിലവാര പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് വെള്ളം വിപണിയിലെത്തിക്കുന്നതെന്നും വര്‍ഷങ്ങളായി ജനങ്ങള്‍ വിശ്വസിക്കുന്ന ബിസ്ലെരി കുടിക്കാന്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും കമ്പനി അറിയിച്ചു. വിഷയത്തില്‍ എഫ്എസ്എസ്എഐയുമായി തുടര്‍ന്നും സഹകരിക്കുമെന്നും നിയമപരമായ നടപടിക്രമങ്ങളിലൂടെ പ്രശ്‌നം പരിഹരിക്കുമെന്നും ബിസ്ലെരി വ്യക്തമാക്കി.

Related articles

See all
Popular News

കാന്‍സറിന് കാരണമായേക്കാവുന്ന അപകടകരമായ രാസവസ്തുക്കള്‍ കണ്ടെത്തി; ബിസ്‌ലെരി കുടിവെള്ള കമ്പന...

Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in