തിരുവനന്തപുരം: ലയണല്‍ മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും വിവാദങ്ങളിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ടെന്ന് മന്ത്രി ഒ.ജെ. ജനീഷ്. യു. ഷറഫലിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അതീവ ഗൗരവതരമാണെന്നും വിഷയത്തില്‍ ഒട്ടേറെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇടപാടുകള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയ നിര്‍ദ്ദേശവും നയപരമായ തീരുമാനവും ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി ആരോപിച്ചു. മെസി കേരളത്തില്‍ വരുമെന്ന് മുന്‍ മുഖ്യമന്ത്രിയാണ് ഉറപ്പിച്ചു പറഞ്ഞതെന്നും, ഈ ഇടപാടുകള്‍ക്ക് പിന്നില്‍ വ്യക്തമായ 'പൊളിറ്റിക്കല്‍ ഓണര്‍ഷിപ്പ്' ഉണ്ടായിട്ടുണ്ടെന്നും മന്ത്രി ഒ.ജെ. ജനീഷ് ചൂണ്ടിക്കാട്ടി.
അതേസമയം, വിഷയത്തില്‍ രണ്ട് കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട് യു. ഷറഫലിക്കെതിരെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് വിലയിരുത്തല്‍.
മെസി കേരളത്തിൽ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞത് മുൻ മുഖ്യമന്ത്രി; ഇടപാടുകളിൽ വൻ ക്രമക്കേടുകൾ നടന്നതായി മന്ത്രി ഒ.ജെ. ജനീഷ്