Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'കള്ളമാണെന്ന് പറയട്ടെ, റിപ്പോര്‍ട്ട് പുറത്തുവിടാം'; വീണാ ജോര്‍ജിനെതിരായ ആരോപണത്തില്‍ ഉറച്ച് അബിന്‍ വര്‍ക്കി എംഎല്‍എ

'കള്ളമാണെന്ന് പറയട്ടെ, റിപ്പോര്‍ട്ട് പുറത്തുവിടാം'; വീണാ ജോര്‍ജിനെതിരായ ആരോപണത്തില്‍ ഉറച്ച് അബിന്‍ വര്‍ക്കി എംഎല്‍എ

പത്തനംതിട്ട: മുന്‍ എംഎല്‍എ വീണാ ജോര്‍ജ് കഴിഞ്ഞ പത്ത് വര്‍ഷക്കാലം ആസ്തി വികസന ഫണ്ട് കൃത്യമായി ചെലവഴിച്ചില്ലെന്ന തന്റെ മുന്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി. പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആസ്തി വികസന ഫണ്ട് ചെലവഴിക്കാത്ത ഏക ജനപ്രതിനിധിയായിരുന്നു വീണാ ജോര്‍ജെന്ന് അബിന്‍ വര്‍ക്കി ആവര്‍ത്തിച്ചു. ആറന്മുള മണ്ഡലത്തില്‍ എഡിഎഫില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന ഗുരുതര ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്.

തന്റെ ആരോപണങ്ങള്‍ക്ക് വീണാ ജോര്‍ജ് മറുപടി നല്‍കാന്‍ തയ്യാറായാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാമെന്ന് അബിന്‍ വര്‍ക്കി വെല്ലുവിളിച്ചു. 'ഞാന്‍ പറഞ്ഞതില്‍ പൂര്‍ണ്ണമായും ഉറച്ചുനില്‍ക്കുന്നു. ആരോപണം കള്ളമാണെന്ന് അവര്‍ പറയട്ടെ, പറഞ്ഞാല്‍ ഉടന്‍ തന്നെ രേഖകളും റിപ്പോര്‍ട്ടുകളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുറത്തുവിടും,' അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

സി.വി. ധനരാജ് വധക്കേസ്: ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്...

Popular News

അപകടകരമായ സൗന്ദര്യവർധക വസ്തുക്കൾക്കും ഓൺലൈൻ പരസ്യങ്ങൾക്കുമെതിരെ കർശന നടപടി: ആരോഗ്യമന്ത്രി...

Popular News

വൈദേകം റിസോര്‍ട്ട് വിവാദം: അന്വേഷണ കമ്മീഷനെ വച്ച് സിപിഎം; പി ജയരാജനെതിരെ പരാതി എഴുതി നല്‍ക...

Popular News

മെസി കേരളത്തിൽ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞത് മുൻ മുഖ്യമന്ത്രി; ഇടപാടുകളിൽ വൻ ക്രമക്കേടുകൾ ന...

Save your stories

Sign in