Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കുടുംബശ്രീ യൂണിറ്റിലെ നർമവും ഉദ്വേഗവും; താമർ അവതരിപ്പിക്കുന്ന 'വനിത മെസ്സ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുടുംബശ്രീ യൂണിറ്റിലെ നർമവും ഉദ്വേഗവും; താമർ അവതരിപ്പിക്കുന്ന 'വനിത മെസ്സ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സംവിധായകനും നിർമാതാവുമായ താമർ അവതരിപ്പിക്കുന്ന 'വനിത മെസ്സ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. താമറിന്റെ '1001 സ്റ്റോറീസും' ഹേസൽ ഐസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷഹീൻ എം. ശരീഫും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 'ആയിരത്തൊന്ന് നുണകൾ', 'സർകീട്ട്' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിരവധി പുരസ്കാരങ്ങൾ നേടിയ 'ഫെമിനിച്ചി ഫാത്തിമ'യുടെ നിർമ്മാണ പങ്കാളിയാവുകയും ചെയ്ത താമർ അവതരിപ്പിക്കുന്ന ചിത്രം എന്ന നിലയിൽ 'വനിത മെസ്സ്' സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്.

സംവിധാന സഹായിയായും പോസ്റ്റർ ഡിസൈനറായും പ്രവർത്തിച്ചിട്ടുള്ള ഗിരീഷ് വി.സി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അഷ്ഫാക്ക് അസ്‌ലം ആണ് ചിത്രത്തിന്റെ രചനയും ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നത്. ഒരു കുടുംബശ്രീ യൂണിറ്റിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിന്റെയും ഉദ്വേഗത്തിന്റെയും അകമ്പടിയോടെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബീന ആർ. ചന്ദ്രൻ, ഇർഷാദ് അലി, വിജി വിശ്വനാഥ്, പുഷ്പ രാജൻ, അനുഷ ശ്യാം, സുപർണ എൻ. എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജസ്റ്റിൻ ഡി. ജോസ് ഛായാഗ്രഹണവും നിതീഷ് രാമചന്ദ്രൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. പ്രേംശങ്കർ സേതുമാധവൻ (ശബ്ദമിശ്രണം), വിപിൻ വിജയലക്ഷ്മി രാജൻ (കലാസംവിധാനം), ആന്റോ വർഗീസ് (വസ്ത്രാലങ്കാരം), അർഷാദ് വർക്കല (ചമയം), നാദി ബക്കർ (പ്രൊഡക്ഷൻ കൺട്രോളർ), ജംഷാദ് സ്പെൻസർ (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്), ശബരി (പി.ആർ.ഒ) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Related articles

See all
Popular News

സബ് ഇൻസ്പെക്ടർ ടി.എസ്. ലൗലജനായി മോഹൻലാൽ; തരുൺ മൂർത്തി ചിത്രം 'അതിമനോഹര'ത്തിന്റെ പുതിയ പോസ്...

Popular News

മ്യൂസിക് ക്രൈം ത്രില്ലറുമായി 'റീസൺ ചാപ്റ്റർ വൺ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി, ചിത...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

സ്വപ്നങ്ങളും പ്രണയവും ഇഴചേരുന്ന ദൃശ്യവിസ്മയം; ദുൽഖർ സൽമാന്റെ ‘ആകാശംലോ ഒക താര’യ്ക്ക് ഗംഭീര...

Save your stories

Sign in