Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇനി 'സ്കെയിൽ-അപ്പ് മിഷൻ'; കേരളത്തിലെ സ്റ്റാർട്ടപ്പുകളെ ആഗോള തലത്തിലേക്ക് ഉയർത്തും, ഹഡിൽ ഗ്ലോബൽ 2026 ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇനി 'സ്കെയിൽ-അപ്പ് മിഷൻ'; കേരളത്തിലെ സ്റ്റാർട്ടപ്പുകളെ ആഗോള തലത്തിലേക്ക് ഉയർത്തും, ഹഡിൽ ഗ്ലോബൽ 2026 ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: ശക്തമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ വിജയിച്ച കേരളം ഇനി ആ നേട്ടങ്ങളെ ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ദൗത്യത്തിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഇതിനായി ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ 'ഹഡില്‍ ഗ്ലോബല്‍ 2026'-ന്റെ എട്ടാം പതിപ്പ് കോവളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശയങ്ങളെ ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിനും ആഗോള വിപണിയിലേക്ക് വളര്‍ത്തുന്നതിനും ആവശ്യമായ ഫണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കും. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (KFC), കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളെയും നിക്ഷേപ ബാങ്കുകളെയും ഉള്‍പ്പെടുത്തിയാകും ഇത് നടപ്പാക്കുക.

നിലവില്‍ സംസ്ഥാനത്ത് 76,000-ത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന 9,200 സ്റ്റാര്‍ട്ടപ്പുകളുണ്ട്. ഇത് വലിയ നേട്ടമാണെങ്കിലും, എണ്ണത്തേക്കാള്‍ ഉപരിയായി എത്ര സ്റ്റാര്‍ട്ടപ്പുകള്‍ വിജയിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ആവാസവ്യവസ്ഥയുടെ മൂല്യം അളക്കേണ്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി രണ്ടാം ഘട്ടത്തില്‍ 'സ്റ്റാര്‍ട്ടപ്പ് മിഷന്‍' എന്നതിനപ്പുറം 'സ്‌കെയില്‍-അപ്പ് മിഷന്‍' കൂടി നടപ്പിലാക്കേണ്ടതുണ്ട്. കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് അടിത്തറയിടാന്‍ മുന്‍പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും അദ്ദേഹം പ്രസംഗത്തില്‍ അനുസ്മരിച്ചു.



Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

പി.എം.ശ്രീയിൽ സിപിഎം-സിപിഐ ഭിന്നത രൂക്ഷം: ശിവൻകുട്ടിയുടെ പ്രകോപനം എന്തെന്ന് മനസ്സിലാകുന്നി...

Popular News

'പറഞ്ഞ വാക്ക് പാലിച്ചു': പിണറായി സര്‍ക്കാരിന്റെ കാലത്ത് അവഗണിക്കപ്പെട്ട പി.എസ്.സി ഉദ്യോഗാർ...

Save your stories

Sign in