Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരള ടീമിന്റെ നായകനായി സഞ്ജു സാംസൺ

സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരള ടീമിന്റെ നായകനായി സഞ്ജു സാംസൺ

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 18 അംഗ കേരള ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരം സഞ്ജു സാംസണാണ് ടീമിന്റെ നായകന്‍. മുന്‍ നായകന്‍ സച്ചിന്‍ ബേബി ടീമില്‍ ഇടം നേടിയില്ല എന്നതാണ് ശ്രദ്ധേയമായ മാറ്റം. വിഷ്ണു വിനോദ്, വിഘ്‌നേഷ് പുത്തൂര്‍ എന്നിവര്‍ തിരിച്ചെത്തിയിട്ടുണ്ട്. നവംബര്‍ 14 മുതല്‍ 26 വരെ പഞ്ചാബിലെ ന്യൂ ചണ്ഡിഗഡിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

പരിചയസമ്പത്തും യുവനിരയും ചേര്‍ന്ന ടീം
മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, രോഹന്‍ കുന്നുമ്മല്‍, എം.ഡി. നിധീഷ്, ജലജ് സക്‌സേന തുടങ്ങിയ പരിചയസമ്പന്നര്‍ക്കൊപ്പം കേരള ക്രിക്കറ്റ് ലീഗില്‍ തിളങ്ങിയ യുവതാരങ്ങളും ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ നിര. അഹമ്മദ് ഇമ്രാന്‍, ഗോവിന്ദ് ദേവ് പൈ എന്നിവര്‍ ബാറ്റിങ് നിരയ്ക്ക് കരുത്തേകുമ്പോള്‍, അഖില്‍ സ്‌കറിയ, ഷറഫുദ്ദീന്‍ എന്നിവരടങ്ങുന്ന മികച്ച ഓള്‍റൗണ്ടര്‍മാരുടെ സേവനവും കേരളത്തിനുണ്ട്. കെ.എം. ആസിഫ്, എം. നിഖില്‍, വിഘ്‌നേഷ് പുത്തൂര്‍, ബിജു നാരായണന്‍, വൈശാഖ് ചന്ദ്രന്‍ എന്നിവരാണ് പേസ്-സ്പിന്‍ ബൗളിങ് നിര നയിക്കുന്നത്.

മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര, ത്രിപുര, പോണ്ടിച്ചേരി, അസം, ഹിമാചല്‍ പ്രദേശ് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ്-സിയിലാണ് കേരളം സ്ഥാനം പിടിച്ചിരിക്കുന്നത്. തിങ്കളാഴ്ച മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ പോരാട്ടം.


Related articles

See all
Popular News

12 ടീമുകൾ, 300-ലധികം താരങ്ങൾ: 'കൂൾ കളേഴ്സ് ഗാർമെന്റ്സ് പ്രീമിയർ ലീഗ് 2026'-ന് ഗോവയിൽ തുടക്...

Popular News

ഐ.ഒ.എ തിരഞ്ഞെടുപ്പിൽ പി.ടി ഉഷയ്ക്ക് ആശ്വാസം; ഐസ് ഹോക്കി ഫെഡറേഷൻ പ്രാതിനിധ്യത്തിന് അംഗീകാരം...

Popular News

ത്രില്ലർ പോരാട്ടം, ആവേശവിജയം; പാകിസ്താനെ അവസാന പന്തിൽ വീഴ്ത്തി അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം...

Popular News

മാറ്റ് ഹെൻ‌റിയുടെ തകര്‍പ്പന്‍ ബൗളിംഗ്; ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് ന...

Save your stories

Sign in