സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്തേക്ക്: ദിലീഷ് പോത്തനും അൽഫോൻസ് പുത്രനും പ്രധാന റോളില്‍; നവരസാ ഫിലിംസിന്റെ പുതിയ ചിത്രത്തിന് പൂജയോടെ തുടക്കം
ഇടുക്കി: 'പ്രകമ്പനം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നവരസാ ഫിലിംസും സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസും കൈകോർക്കുന്ന പുതിയ സിനിമയ്ക്ക് ഇടുക്കി പന്ന്യാർകുട്ടിയിൽ തുടക്കമായി. 'തങ്കം' എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ പ്രിയനടി സംവൃതാ സുനിൽ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നു. 'നവരസാ പ്രൊഡക്ഷൻ 3' എന്നാണ് താൽക്കാലികമായി ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇന്ന് നടന്ന പൂജാ ചടങ്ങിൽ അൽഫോൻസ് പുത്രൻ ഫസ്റ്റ് ക്ലാപ്പും ദിലീഷ് പോത്തൻ സ്വിച്ചോൺ കർമ്മവും നിർവ്വഹിച്ചു. സംവൃതാ സുനിൽ, ദിലീഷ് പോത്തൻ, അൽഫോൻസ് പുത്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിബിൻ ഗോപിനാഥ്, അഭിജിത്ത് സുരേഷ്, അശ്വതി മനോഹരൻ, റിയാസ് ഖാൻ, ശ്രുതി ജയൻ, ബിസാൽ പ്രസന്ന എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
'കെട്ട്യോളാണ് എന്റെ മാലാഖ', 'അഡിയോസ് അമിഗോസ്' എന്നീ ചിത്രങ്ങൾക്ക് ശേഷം തങ്കം തിരക്കഥയെഴുതുന്ന ചിത്രം ഇടുക്കിയുടെ മലയോര പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. 'ആടുജീവിത'ത്തിന് ശേഷം സുനിൽ കെ.എസ്. ഛായാഗ്രഹണം നിർവ്വഹിക്കുന്ന മലയാള ചിത്രം കൂടിയാണിത്. 'ഗപ്പി', 'അമ്പിളി' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജോൺ പോൾ ജോർജാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ എസ്. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ-പ്രൊഡ്യൂസേഴ്സ് ധിലോർ, റിജോഷ്, മോൻസി, ബ്ലെസ്സി എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഭിജിത്ത് സുരേഷ്, എഡിറ്റിംഗ്: കിരൺ ദാസ്, പശ്ചാത്തല സംഗീതം: അജേഷ് ആന്റോ, പ്രൊഡക്ഷൻ ഡിസൈൻ: സുഭാഷ് കരുൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിപിൻ വിജയൻ, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, പി.ആർ.ഒ: വാഴൂർ ജോസ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.