Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

6 ഭാഷകളില്‍ സേവനം; ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൈത്താങ്ങായി 'ശരണ്‍' ഡിജിറ്റല്‍ സംവിധാനം; ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി കെ.എം. ഷാജി

6 ഭാഷകളില്‍ സേവനം; ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൈത്താങ്ങായി 'ശരണ്‍' ഡിജിറ്റല്‍ സംവിധാനം; ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി കെ.എം. ഷാജി

ശബരിമല തീര്‍ത്ഥാടനം കൂടുതല്‍ സുരക്ഷിതവും സുഗമവുമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിലെ ഐ.ടി വിഭാഗം തയ്യാറാക്കിയ 'ശരണ്‍' (SARAN) ഡിജിറ്റല്‍ സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ആപ്ലിക്കേഷന്റെ ഔദ്യോഗിക പ്രകാശനം നിര്‍വഹിച്ചു. ശബരിമല പാതകളിലെ ഇടത്താവളങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, യാത്രാ വിവരങ്ങള്‍, പ്രാദേശിക അറിയിപ്പുകള്‍ എന്നിവ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ തീര്‍ത്ഥാടകരിലേക്ക് എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

പ്രത്യേകം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ക്യു.ആര്‍ (QR) കോഡ് സ്‌കാന്‍ ചെയ്ത് മൊബൈല്‍ ബ്രൗസര്‍ വഴി നേരിട്ട് ഉപയോഗിക്കാമെന്നതാണ് 'ശരണി'ന്റെ പ്രധാന സവിശേഷത. ആവശ്യമെങ്കില്‍ ഫോണിന്റെ ഹോം സ്‌ക്രീനിലേക്ക് ഷോര്‍ട്ട്കട്ടായി ചേര്‍ക്കാനും സാധിക്കും. മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ആറ് ഭാഷകളില്‍ സേവനങ്ങള്‍ ലഭ്യമായതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പഭക്തര്‍ക്കും വിവരങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാം.

ലൊക്കേഷന്‍ സേവനം ഉപയോഗിച്ച് ഏറ്റവും അടുത്തുള്ള ഇടത്താവളങ്ങള്‍ ദൂരക്രമത്തില്‍ കണ്ടെത്താനും, ഇടത്താവളത്തിന്റെയോ തദ്ദേശ സ്ഥാപനത്തിന്റെയോ പേര് നല്‍കി തിരയാനും സാധിക്കും. ഓരോ ഇടത്താവളത്തിലും ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ എണ്ണം, കുടിവെള്ളം, ശൗചാലയം, കുളിക്കാനുള്ള സൗകര്യം, വാഹന പാര്‍ക്കിംഗ് ശേഷി, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, വോളണ്ടിയര്‍ സേവനം, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങള്‍ എന്നിവയെല്ലാം മുന്‍കൂട്ടി അറിയാന്‍ കഴിയും. ഇടത്താവളങ്ങള്‍ക്ക് പുറമെ സമീപത്തുള്ള ആശുപത്രികള്‍, പോലീസ്-ഫയര്‍ സ്റ്റേഷനുകള്‍, എ.ടി.എം, പെട്രോള്‍ പമ്പുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവ വിഭാഗം തിരിച്ച് കണ്ടെത്താനും ഗൂഗിള്‍ മാപ്‌സ് വഴി വഴിയറിയാനും സൗകര്യമുണ്ട്.

ദിവസേനയുള്ള പൂജാ സമയങ്ങള്‍ ആപ്പിന്റെ ഹോം സ്‌ക്രീനില്‍ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. അന്നദാനം, പ്രത്യേക ബസ് സര്‍വീസുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ സംബന്ധിച്ച ഏറ്റവും പുതിയ അറിയിപ്പുകളും യഥാസമയം ലഭിക്കും. ഇതിനുപുറമെ, ഇടത്താവളങ്ങളിലെ ശുചിത്വം വിലയിരുത്താനും പരാതികള്‍ അധികൃതരെ അറിയിക്കാനും തീര്‍ത്ഥാടകര്‍ക്ക് ഇതിലൂടെ അവസരമുണ്ടാകും.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in