Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമലയിൽ ഭക്തജനത്തിരക്ക് വർധിക്കുന്നു; നീണ്ട നിര ശരംകുത്തിയും മരക്കൂട്ടവും കഴിഞ്ഞ് അപ്പാച്ചിമേട്ടില്‍

ശബരിമലയിൽ ഭക്തജനത്തിരക്ക് വർധിക്കുന്നു; നീണ്ട നിര ശരംകുത്തിയും മരക്കൂട്ടവും കഴിഞ്ഞ് അപ്പാച്ചിമേട്ടില്‍
ശബരിമലയിൽ ഭക്തജനത്തിരക്ക് വർധിക്കുന്നു. സന്നിധാനത്ത് നിന്ന് നീളുന്ന വരി ശരംകുത്തിയും മരക്കൂട്ടവും കഴിഞ്ഞ് അപ്പാച്ചിമേട്ടിലെത്തി. നിലവിൽ 70000ത്തോളം ഭക്തർ 18 ആം പടി കയറിയെന്നു പോലീസ് വൃത്തങ്ങൾ പറയുന്നു. അപ്പാച്ചിമേട് മുതൽ ബാച്ചുകളായാണ് ഭക്തരെ സന്നിധാനത്തേയ്ക്ക് അയക്കുന്നത്. പുതിയ ബാച്ച് പോലീസ് സംഘത്തിലെ പകുതി പേർ ശബരിമല ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്. മണ്ഡല പൂജയോട് അനുബന്ധിച്ച് 100 പോലീസുകാരെക്കൂടി അധികം നിയോഗിക്കാനാണ് പോലീസിന്‍റെ തീരുമാനം. ഭക്തരുടെ വാഹനങ്ങൾ പോലീസ് പല സ്ഥലങ്ങളിലും തടഞ്ഞിട്ടേതിനെ തുടർന്ന് ദേവസ്വം ബോർഡംഗവുമായി തർക്കമായിരുന്നു. നിലവിൽ വാഹനങ്ങൾക്ക് യാതൊരു നിയന്ത്രണവും ഇല്ലെന്നാണ് സന്നിധാനം സ്പെഷ്യൽ ഓഫീസർ അറിയിച്ചത്. വരും ദിവസങ്ങളിലെ വെർച്വൽ ക്യൂ ബുക്കിങ്ങും 90000ത്തിന് മുകളിലാണ്.

Related articles

See all
Popular News

ശബരിമല മുന്നൊരുക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി മുഖ്യമന്ത്രി 3.36 കോടി രൂപ അനുവദിച്ച...

Popular News

ശബരിമല നട ഇന്ന് തുറക്കും; പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും

Popular News

ശബരിമല യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: നവംബർ 16ന് വൈകിട്ട് നട തുറക്കും; ഉച്ചയ്ക്ക് 12-ന് ശേഷമേ...

Popular News

ശബരിമല തീർത്ഥാടനം: തിരക്ക് നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; സുരക്ഷയും സൗകര്യങ്ങളും...

Save your stories

Sign in