Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമല തീര്‍ത്ഥാടകര്‍ക്കായി കൊച്ചി വിമാനത്താവളത്തില്‍ ഇടത്താവളവും ബസ് സര്‍വീസും ഫ്‌ളാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി

ശബരിമല തീര്‍ത്ഥാടകര്‍ക്കായി കൊച്ചി വിമാനത്താവളത്തില്‍ ഇടത്താവളവും ബസ് സര്‍വീസും ഫ്‌ളാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി

ശബരിമല തീര്‍ത്ഥാടകരുടെ യാത്ര കൂടുതല്‍ സുഗമമാക്കുന്നതിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (സിയാല്‍) ഒരുക്കിയ പ്രത്യേക ഇടത്താവളം ഉദ്ഘാടനം ചെയ്ത മുഖമന്ത്രി വി ഡി സതീശൻ. ഇതിനോടനുബന്ധിച്ച് വിമാനത്താവളത്തില്‍ നിന്നും ശബരിമലയിലേക്കുള്ള പ്രത്യേക ബസ് സര്‍വീസിന്റെ ഫ്‌ളാഗ് ഓഫും നിര്‍വഹിച്ചു.

സിയാലില്‍ നിന്നും ശബരിമലയിലേക്കും തിരിച്ചുമുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ക്കായി പ്രത്യേക ബുക്കിംഗ് കൗണ്ടര്‍ ഇടത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുപുറമെ, തീര്‍ത്ഥാടകര്‍ക്കായി ചാര്‍ട്ടേര്‍ഡ് ബസുകളും ഹെലികോപ്റ്റര്‍ സര്‍വീസുകളും ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഭക്തര്‍ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി ദേവസ്വം ഹെല്‍പ്പ് ഡെസ്‌കും പ്രസാദം കൂപ്പണ്‍ കൗണ്ടറും ഇടത്താവളത്തില്‍ സജ്ജമാണ്. പ്രീപെയ്ഡ് ടാക്‌സി ബുക്കിംഗ്, ശുദ്ധമായ വെജിറ്റേറിയന്‍ ഭക്ഷണശാല, വിശ്രമകേന്ദ്രം എന്നിവയും തീര്‍ത്ഥാടകര്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലെത്തുന്ന ഭക്തര്‍ക്ക് യാത്രാ തടസ്സങ്ങളുണ്ടാകാതിരിക്കാന്‍ തത്സമയ ഫ്‌ലൈറ്റ് വിവരങ്ങള്‍ അറിയുന്നതിനുള്ള ഡിസ്‌പ്ലേ ബോര്‍ഡുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും സുഗമവും സുരക്ഷിതവുമായ ഒരു തീര്‍ത്ഥാടനകാലം ഉറപ്പാക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Related articles

See all
Popular News

'14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍' ഷുക്കൂർ വധക്കേസ്‌ വിധി ഇന്ന്; പി. ജയരാജൻ ഉൾപ്പടെ 33 സി...

Popular News

'ജീവനാണ് പ്രധാനം', റോഡ് നിയമങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍; MVDയുടെ ജീവ-സ...

Popular News

'ഞാൻ പൊയ്‌ക്കൊള്ളാം, നിങ്ങൾ ആശുപത്രിയിലാക്ക്'; വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് രക്ഷകന...

Popular News

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കൊച്ചിയിൽ; ഇന്ന് രാവിലെ 11 മണി മുതല്‍ 4 വരെ വ്യാപക...

Save your stories

Sign in