Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വൃശ്ചികപ്പുലരിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങി; ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി മാല വിപണി സജീവം

വൃശ്ചികപ്പുലരിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങി; ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി മാല വിപണി സജീവം

വൃശ്ചികപ്പുലരിയും ശബരിമല മണ്ഡലകാലവും അടുത്തെത്തിയതോടെ അയ്യപ്പഭക്തര്‍ക്കായുള്ള മാല വിപണി സജീവമായി. വ്രതശുദ്ധിയുടെയും ഭക്തിയുടെയും നാളുകളെ വരവേല്‍ക്കാന്‍ ഭക്തര്‍ ഒരുങ്ങുമ്പോള്‍, പൂജാസാധനങ്ങളും വ്രതാനുഷ്ഠാനത്തിനാവശ്യമായ മറ്റ് ഉല്‍പ്പന്നങ്ങളും വിപണിയില്‍ സുലഭമായിട്ടുണ്ട്. ഈ മാസം 17ന് വൃശ്ചികം ഒന്നിനാണ് ഈ വര്‍ഷത്തെ ശബരിമല മണ്ഡലകാലത്തിന് ഔദ്യോഗികമായി തുടക്കമാകുന്നത്.

ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള പൂജാ സ്റ്റോറുകളില്‍ അയ്യപ്പമാലകള്‍, കറുത്ത വസ്ത്രങ്ങള്‍, മുദ്രകള്‍ എന്നിവയുടെ വില്‍പ്പന സജീവമായി ആരംഭിച്ചു കഴിഞ്ഞു. മണ്ഡലകാലം തുടങ്ങുന്നതിന് മുന്‍പുതന്നെ കടകളില്‍ ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വൃശ്ചികം പിറക്കുന്നതോടെ അയ്യപ്പഭക്തരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ പേര്‍ വ്രതമെടുത്തു തുടങ്ങിയതായാണ് വ്യാപാരികളുടെ വിലയിരുത്തല്‍. തുലാം പത്ത് മുതല്‍ തന്നെ മാലയിടുന്ന സ്വാമിമാരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ധനവുണ്ടായിട്ടുണ്ടെന്നും, വരും ദിവസങ്ങളില്‍ വിപണി കൂടുതല്‍ ഉണരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Related articles

See all
Popular News

തിരക്കൊഴിഞ്ഞു, മനംനിറഞ്ഞ് അയ്യപ്പദർശനം; ശബരിമലയിൽ തീർത്ഥാടകർക്ക് സുഗമമായ സൗകര്യങ്ങൾ

Popular News

വിശ്രമിക്കാം, നാമം ജപിക്കാം; ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസി സ്റ്റേഷനുകളിൽ വിരിപ്പന്തല...

Popular News

ക്യൂ നിൽക്കാതെ അപ്പവും അരവണയും; ശബരിമലയിൽ യു.പി.ഐ വെൻഡിങ് മെഷീനുകൾ എത്തി

Popular News

ശബരിമല മുന്നൊരുക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി മുഖ്യമന്ത്രി 3.36 കോടി രൂപ അനുവദിച്ച...

Save your stories

Sign in