Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിന് തിങ്കളാഴ്ച തുടക്കം; നട തുറക്കല്‍ ചടങ്ങുകൾ ഇങ്ങനെ

ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിന് തിങ്കളാഴ്ച തുടക്കം; നട തുറക്കല്‍ ചടങ്ങുകൾ ഇങ്ങനെ

പത്തനംതിട്ട: 41 ദിവസം നീളുന്ന മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട തിങ്കളാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തില്‍ അഗ്‌നി തെളിക്കും.

ഈ സമയം ഇരുമുടിക്കെട്ടുമായി എത്തി പതിനെട്ടാംപടിക്ക് താഴെ കാത്തുനില്‍ക്കുന്ന നിയുക്ത മേല്‍ശാന്തിമാരായ സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയെയും (ശബരിമല സന്നിധാനം) മാളികപ്പുറം മേല്‍ശാന്തി എ. ദാമോദരന്‍ നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തിമാര്‍ സോപാനത്തേക്ക് ആനയിക്കും. വൈകീട്ട് 6:30-ഓടെ സന്നിധാനത്തും പിന്നാലെ മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരുടെ അവരോധ ചടങ്ങുകൾ നടക്കും.

തുടർന്ന് നവംബർ 17-ന് (വൃശ്ചിക പുലരി) പുലർച്ചെ മൂന്നിന് പുതിയ മേല്‍ശാന്തിമാരുടെ കാർമികത്വത്തിൽ നടകൾ തുറക്കും. മണ്ഡലകാലത്ത് സുഗമമായ ദർശനത്തിനായി കർശന ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിദിനം 80,000 പേർക്കാണ് ദർശനത്തിന് അനുമതി നൽകിയിട്ടുള്ളത്. ഇതിൽ 66,000 പേർക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി ദർശനം നടത്താം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തും പമ്പയിലും ചേർന്ന യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

Related articles

See all
Popular News

തിരക്കൊഴിഞ്ഞു, മനംനിറഞ്ഞ് അയ്യപ്പദർശനം; ശബരിമലയിൽ തീർത്ഥാടകർക്ക് സുഗമമായ സൗകര്യങ്ങൾ

Popular News

വിശ്രമിക്കാം, നാമം ജപിക്കാം; ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസി സ്റ്റേഷനുകളിൽ വിരിപ്പന്തല...

Popular News

ക്യൂ നിൽക്കാതെ അപ്പവും അരവണയും; ശബരിമലയിൽ യു.പി.ഐ വെൻഡിങ് മെഷീനുകൾ എത്തി

Popular News

തീർത്ഥാടകർക്ക് കൈത്താങ്ങായി ശബരി പോർട്ടൽ; വെർച്വൽ ക്യൂ മുതൽ പരാതി പരിഹാരം വരെ ഒറ്റ കുടക്കീ...

Save your stories

Sign in