റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പില്‍ നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ എയ്ക്ക് കൂറ്റന്‍ ജയം. 306 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ദോഹയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സെടുത്തു. ക്യാപ്റ്റന്‍ തിലക് വര്‍മ്മയും കുമാര്‍ കുശാഗ്രയും സെഞ്ച്വറി നേടി. തിലക് വര്‍മ്മ 107 റണ്‍സും കുശാഗ്ര 117 റണ്‍സും നേടി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 206 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. വെറും 26 റണ്‍സിന് നേപ്പാളിന്റെ എല്ലാവരും പുറത്തായി. 11.3 ഓവറായിരുന്നു നേപ്പാളിന്റെ ഇന്നിങ്‌സ്. പ്രിന്‍സ് യാദവ് അഞ്ച് വിക്കറ്റും ഹര്‍ഷിത് റാണ നാല് വിക്കറ്റും വീഴ്ത്തി. ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറുകളില്‍ ഒന്നായി നേപ്പാളിന്റെ 26 റണ്‍സ്.
റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പ്: നേപ്പാളിനെ 26 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യ എയ്ക്ക് 306 റണ്‍സിന്റെ കൂറ്റന്‍ ജയം