സ്പെയിന് ആശ്വാസം,അർജന്റീനയ്‌ക്കെതിരായ ലോകകപ്പ് ഫൈനലിന് യമാൽ തയ്യാർ
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിന് മുന്നോടിയായി സ്പെയിൻ ടീമിന് ആശ്വാസ വാർത്ത. അർജന്റീനയ്‌ക്കെതിരായ നിർണായക പോരാട്ടത്തിൽ സ്പാനിഷ് യുവതാരം ലമീൻ യമാൽ കളിക്കുമെന്ന് ഉറപ്പായി. താരം പൂർണ ഫിറ്റാണെന്നും ഫൈനലിലെ ആദ്യ ഇലവനിൽ ഇടം നേടാൻ സജ്ജമാണെന്നും പരിശീലകൻ ലൂയിസ് ഡെ ലാ ഫുവെന്റെ വ്യക്തമാക്കി.
ലമീൻ യമാൽ പരിക്കിന്റെ പിടിയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ സ്പാനിഷ് ക്യാംപിൽ ആശങ്ക ഉയർന്നിരുന്നു. അർജന്റീനയ്‌ക്കെതിരായ ലോകകപ്പ് ഫൈനലിൽ താരത്തിന്റെ സാന്നിധ്യം ഉണ്ടാകുമോ എന്നതായിരുന്നു ആരാധകരുടെയും ടീമിന്റെയും പ്രധാന ചർച്ച.
കഴിഞ്ഞ ദിവസം പേശിവലിവിനെ തുടർന്ന് യമാൽ ടീമിനൊപ്പം പരിശീലനത്തിൽ പങ്കെടുക്കാതെ വ്യക്തിഗത പരിശീലനം നടത്തിയിരുന്നു. ഇതോടെയാണ് താരത്തിന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട ആശങ്കകൾ ശക്തമായത്.
എന്നാൽ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ യമാൽ പൂർണ ആരോഗ്യവാനാണെന്നും ഫൈനലിൽ ആദ്യ ഇലവനിൽ തന്നെ ഇറങ്ങാൻ തയ്യാറാണെന്നും സ്പെയിൻ പരിശീലകൻ വ്യക്തമാക്കി.
കൗമാര പ്രായത്തിൽ തന്നെ ലോക ഫുട്ബോളിൽ ശ്രദ്ധേയനായ യമാൽ, സ്പെയിന്റെ ആക്രമണ നിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ്. അർജന്റീനയ്‌ക്കെതിരായ കിരീട പോരാട്ടത്തിൽ താരത്തിന്റെ പ്രകടനം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.