Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ജീവനാണ് പ്രസ്ഥാനം... മകനും..; പ്രിയ പുത്രനു കോൺഗ്രസ് എന്ന് പേരിട്ട് ആദരവ് പ്രകടിപ്പിച്ച് വിനോദ് ജെയിന്‍

ജീവനാണ് പ്രസ്ഥാനം... മകനും..; പ്രിയ പുത്രനു കോൺഗ്രസ് എന്ന് പേരിട്ട് ആദരവ് പ്രകടിപ്പിച്ച് വിനോദ് ജെയിന്‍
ജീവനുതുല്യം പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന പ്രവർത്തകരെ പറ്റി നാം ഒരുപാട് കേട്ടിട്ടുണ്ട്. അവരിൽ ഒരാളാണ് രാജസ്ഥാൻ സ്വദേശിയും സജീവ കോൺഗ്രസ് പ്രവർത്തകനുമായ വിനോദ് ജെയിൻ. തന്‍റെ പ്രിയ പുത്രനു കോൺഗ്രസ് എന്ന് പേരിട്ടാണ് വിനോദ് പാർട്ടിയോടുള്ള തന്‍റെ ആദരവ് പ്രകടിപ്പിച്ചത്. സ്വന്തം മണ്ണിനായും അതിനു വേണ്ടി പോരാടിയ പാർട്ടിക്കായും ജീവൻ ത്യജിച്ച പ്രവർത്തകർ ഒരുപാടുണ്ട് നമുക്ക് പറയാൻ. എന്നാൽ ജീവനായി കാണുന്ന പ്രസ്ഥാനത്തിന്‍റെ പേര് ജീവന്‍റെ ജീവനായ കുഞ്ഞിന് നൽകിയിരിക്കുകയാണ് ഒരു പാർട്ടി പ്രവർത്തകൻ. കോൺഗ്രസ് ജെയ്ൻ എന്നാണ് ഇയാൾ കുഞ്ഞിന് നൽകിയ പേര്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് പ്രവർത്തകൻ കുഞ്ഞിന് കോൺഗ്രസ് എന്ന് പേരിട്ടത്. മാധ്യമപ്രവർത്തകനായ രാകേഷ് ഗോസ്വാമിയാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. കുഞ്ഞിന്‍റെ ഫോട്ടോയ്‌ക്കൊപ്പം കോൺഗ്രസ് ജെയിന്‍റെ ജനന സർട്ടിഫിക്കറ്റും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ കുട്ടി കോണ്‍ഗ്രസ് വൈറലായി. താനും തന്‍റെ കുടുംബവും അത്രത്തോളം കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിനോദ് ജെയിൻ പറയുന്നു. ഭാവിയിൽ കോൺഗ്രസ് പാർട്ടിയിൽ തന്റെ മകനും സജീവ പങ്കുവഹിക്കുമെന്ന പ്രത്യാശയും വിനോദ് പ്രകടിപ്പിച്ചു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

എഐ ഉപയോഗിച്ച് അഗ്നിവീർ പോർട്ടലിൽ നിന്ന് വിവരങ്ങൾ ചോർത്തി; ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമിച്ച...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Save your stories

Sign in