Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേന്ദ്രത്തിന്‍റെ വാക്‌സിന്‍ നയം നോട്ട് അസാധുവാക്കലിന് തുല്ല്യം ; വ്യവസായികളെ സഹായിക്കാനെന്നും രാഹുല്‍ ഗാന്ധി

കേന്ദ്രത്തിന്‍റെ വാക്‌സിന്‍ നയം നോട്ട് അസാധുവാക്കലിന് തുല്ല്യം ; വ്യവസായികളെ സഹായിക്കാനെന്നും രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി : വാക്‌സിന്‍ ക്ഷാമത്തില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം വ്യവസായികളെ സഹായിക്കാനാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. നോട്ട് അസാധുവാക്കലിന് തുല്യമാണ് വാക്‌സിന്‍ നയമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. https://twitter.com/RahulGandhi/status/1384733889009229824 വാക്സിന്‍ ക്ഷാമത്തില്‍ കേന്ദ്രസർക്കാരിനെതിരെ പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. പ്രതിരോധ വാക്സിനുകള്‍ കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയ കേന്ദ്രം ഇന്ത്യക്കാര്‍ക്ക് മുന്‍ഗണന നല്‍കാത്തതെന്തെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. ‘കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 1.1 ദശലക്ഷം പ്രതിരോധ മരുന്നുകള്‍ കേന്ദ്രം സര്‍ക്കാര്‍ കയറ്റുമതി ചെയ്തു. ഇന്ന് നാം ക്ഷാമം നേരിടുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെ കേന്ദ്രം ആറു കോടി വാക്‌സിനുകള്‍ കയറ്റുമതി ചെയ്തു. ഈ സമയത്ത് മൂന്നു മുതല്‍ നാലു കോടി വരെ ഇന്ത്യക്കാര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇന്ത്യക്കാര്‍ക്ക് മുന്‍ഗണന നല്‍കാത്തത്’- പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ഉത്തരവാദിത്തം നിര്‍വ്വഹിക്കേണ്ടതുണ്ട്. ചിരിയും തമാശകളും പറയുന്ന റാലിയുടെ വേദിയില്‍ നിന്ന് പ്രധാനമന്ത്രി ഇറങ്ങേണ്ടതുണ്ട്. പ്രധാനമന്ത്രി ഇവിടെ വരണം, ആളുകള്‍ക്ക് മുന്നില്‍ ഇരിക്കണം, ജനങ്ങളോട് സംസാരിക്കണം. എങ്ങനെ ജീവന്‍ രക്ഷിക്കാന്‍ പോകുന്നുവെന്ന് അവരോട് പറയണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

Related articles

See all
Popular News

പി.ടി. ഉഷ മത്സരിക്കില്ല; ഐഒഎ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പത്രിക സമർപ്പിക്കാതെ പിന്മാറ്റം

Popular News

57-ാമത് IFFI വേദിയിൽ താരമായി ബേസിൽ ജോസഫ്; 'മിന്നൽ മുരളി' വിശേഷങ്ങളുമായി അയാൻ മുഖർജിക്കൊപ്പ...

Popular News

ജെവാർ വിമാനത്താവളത്തിന് മോദിയുടെ പേര്: വിമർശനവുമായി കോൺഗ്രസ്; നെഹ്‌റുവിന്റെ മാതൃക ചൂണ്ടിക്...

Popular News

രാജീവ് ഗാന്ധിയുടെ സുരക്ഷ പിന്‍വലിച്ചതാണ് കൊല്ലപ്പെടാന്‍ കാരണം; കൊലപ്പെടുത്താനുള്ള സാഹചര്യം...

Save your stories

Sign in