Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ചട്ടങ്ങളില്‍ മാറ്റം; വാഹനത്തിന്റെ പഴക്കവും നിലവാരവും അടിസ്ഥാനമാക്കി പുതിയ കാലാവധി

മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ചട്ടങ്ങളില്‍ മാറ്റം; വാഹനത്തിന്റെ പഴക്കവും നിലവാരവും അടിസ്ഥാനമാക്കി പുതിയ കാലാവധി

ബിഎസ്-6 വാഹനങ്ങള്‍ക്ക് പുതിയ കാലാവധി. പുതിയ ചട്ടപ്രകാരം ആറ് വര്‍ഷം വരെ പഴക്കമുള്ള സ്വകാര്യ ബിഎസ്-6 വാഹനങ്ങള്‍ക്ക് ഇനി മുതല്‍ മൂന്ന് വര്‍ഷത്തേക്ക് പി.യു.സി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ആറ് വര്‍ഷത്തില്‍ കൂടുതലും എന്നാല്‍ 10 വര്‍ഷത്തില്‍ താഴെയും പഴക്കമുള്ള സ്വകാര്യ ബിഎസ്-6 വാഹനങ്ങള്‍ക്ക് ഓരോ വര്‍ഷവും സര്‍ട്ടിഫിക്കറ്റ് പുതുക്കണം. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവയ്ക്ക് ആറ് മാസത്തിലൊരിക്കലായിരിക്കും കാലാവധി.

വാണിജ്യ വിഭാഗത്തില്‍പ്പെട്ട ബിഎസ്-6 വാഹനങ്ങളില്‍ ആറ് വര്‍ഷം വരെ പഴക്കമുള്ളവയ്ക്ക് രണ്ട് വര്‍ഷത്തിലൊരിക്കല്‍ സര്‍ട്ടിഫിക്കറ്റ് എടുത്താല്‍ മതി. ആറ് മുതല്‍ 10 വര്‍ഷം വരെ പഴക്കമുള്ള വാണിജ്യ വാഹനങ്ങള്‍ക്ക് വര്‍ഷത്തിലൊരിക്കലും, 10 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ളവയ്ക്ക് ആറ് മാസത്തിലൊരിക്കലും പുകപരിശോധന നടത്തേണ്ടതുണ്ട്.

ബിഎസ്-1, ബിഎസ്-2, ബിഎസ്-3 വിഭാഗങ്ങളില്‍പ്പെട്ട എല്ലാ വാഹനങ്ങള്‍ക്കും ഇനി മുതല്‍ മൂന്ന് മാസത്തിലൊരിക്കല്‍ പുകപരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് പുതുക്കണം. ബിഎസ്-4 വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളുടെ കാലാവധി ആറ് മാസമായി നിശ്ചയിച്ചു. 2017 ഏപ്രില്‍ ഒന്നിന് മുന്‍പ് നിര്‍മ്മിക്കുകയോ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്ത ഇരുചക്ര-നാലുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ മിക്ക വാഹനങ്ങളും ബിഎസ്-3 അല്ലെങ്കില്‍ അതിന് മുന്‍പുള്ള വിഭാഗത്തിലായതിനാല്‍ ഇവയ്ക്ക് മൂന്ന് മാസത്തെ കാലാവധി ബാധകമാകും.

കാലാവധി കഴിഞ്ഞ പി.യു.സി സര്‍ട്ടിഫിക്കറ്റുമായി വാഹനം നിരത്തിലിറക്കിയാല്‍ മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 190(2) പ്രകാരം 10,000 രൂപ വരെ പിഴയും മൂന്ന് മാസം വരെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഷനും ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വന്നേക്കാം.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

കാണാതായ ഏഴു വയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ ഗണപതി ഹോമം; തമിഴ്നാട്ടില്‍ വിവാദം

Popular News

'അന്ന് നായികയാകേണ്ടിയിരുന്നത് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ'; 20 വര്‍ഷം മുന്‍പ് മുടങ...

Save your stories

Sign in