Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഐഒഎ തെരഞ്ഞെടുപ്പ്: അട്ടിമറി ആരോപണവുമായി പി.ടി. ഉഷ; അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് പരാതി നൽകി

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ സ്പോര്‍ട്സ്പേഴ്സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെറിറ്റ് തിരഞ്ഞെടുപ്പില്‍ ഗുരുതരമായ ക്രമക്കേടുകളും പെരുമാറ്റച്ചട്ട ലംഘനവും നടന്നതായി ആരോപിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അധ്യക്ഷ കിര്‍സ്റ്...

ഐഒഎ തെരഞ്ഞെടുപ്പ്: അട്ടിമറി ആരോപണവുമായി പി.ടി. ഉഷ; അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് പരാതി നൽകി

ഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ സ്‌പോര്‍ട്‌സ്‌പേഴ്‌സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെറിറ്റ് തിരഞ്ഞെടുപ്പില്‍ ഗുരുതരമായ ക്രമക്കേടുകളും പെരുമാറ്റച്ചട്ട ലംഘനവും നടന്നതായി ആരോപിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അധ്യക്ഷ കിര്‍സ്റ്റി കോവെന്‍ട്രിക്ക് കത്തയച്ച് ഐഒഎ പ്രസിഡന്റ് പി.ടി. ഉഷ. തെരഞ്ഞെടുപ്പ് നടപടികള്‍ സ്വതന്ത്രമായി പരിശോധിക്കണമെന്നും ഐഒസി ഇടപെട്ട് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് മൂന്ന് പേജുള്ള പരാതി നല്‍കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കായി ഐഒഎയുടെ നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പരസ്യമായി പ്രചാരണം നടത്തിയത് പ്രധാന പെരുമാറ്റച്ചട്ട ലംഘനമായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയ വിവരം സ്ഥിരീകരിക്കാന്‍ സന്ദേശങ്ങള്‍ അയച്ചതായും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

കൂടാതെ, വോട്ടര്‍മാരുടെ രഹസ്യസ്വഭാവം ലംഘിക്കുന്ന തരത്തില്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ പേര് ഉപയോഗിച്ച് വാട്‌സ്ആപ്പ് അടക്കമുള്ള സന്ദേശങ്ങള്‍ പ്രചരിച്ചതായും കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ മന്ത്രാലയം നേരിട്ട് ഇത്തരമൊരു നിര്‍ദേശം നല്‍കിയെന്ന് താന്‍ ആരോപിക്കുന്നില്ലെന്നും പി.ടി. ഉഷ വിശദീകരിച്ചു.

തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കിയ നാല് പരാതികളിലും യാതൊരു മറുപടിയും ലഭിച്ചിരുന്നില്ല. തിരഞ്ഞെടുപ്പിലെ അട്ടിമറികള്‍ സ്വതന്ത്രമായി അന്വേഷിക്കുക, ബാഹ്യമായോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ ഉള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുക, ഭാവിയിലെ തിരഞ്ഞെടുപ്പുകളില്‍ പൂര്‍ണമായ സുതാര്യതയും അന്താരാഷ്ട്ര നിലവാരവും ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് ഉഷ ഐഒസിക്ക് മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Popular News

12 ടീമുകൾ, 300-ലധികം താരങ്ങൾ: 'കൂൾ കളേഴ്സ് ഗാർമെന്റ്സ് പ്രീമിയർ ലീഗ് 2026'-ന് ഗോവയിൽ തുടക്...

Popular News

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ബി.ജെ.പിയുടെ ദുർഭരണത്തിനേറ്റ കനത്ത തിരിച്ചടി; കോൺഗ്ര...

Save your stories

Sign in