Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അഷ്ടമുടിക്കായലില്‍ ഇന്ന് ജലപൂരം; പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലും ഇന്ന്

അഷ്ടമുടിക്കായലില്‍ ഇന്ന് ജലപൂരം; പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലും ഇന്ന്

12-മത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലും ഇന്ന് കൊല്ലം അഷ്ടമുടി കായലില്‍ നടക്കും. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആറാം സീസണിന്റെ ആവേശകരമായ കലാശപ്പോരാട്ടമാണ് ഇന്ന് നടക്കുക. ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ജലമേള ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ ബേസില്‍ ജോസഫും റിയ ഷിബുവും വിശിഷ്ടാതിഥികളായി പങ്കെടുക്കും.

പ്രസിഡന്റസ് ട്രോഫിയിലും ചാമ്പ്യന്‍സ് ലീഗ് ഫൈനലിലുമായി ഒന്‍പത് ചുണ്ടന്‍ വള്ളങ്ങളും എട്ട് ചെറുവള്ളങ്ങളുമാണ് മാറ്റുരയ്ക്കുന്നത്. ചാമ്പ്യന്‍സ് ലീഗിലെ 10 മത്സങ്ങള്‍ അവസാനിച്ചപ്പോള്‍ പോയിന്റ് നിലയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന മേല്‍പ്പാടം ചുണ്ടനാണ് 90 പോയിന്റുമായി മുന്നില്‍
നില്‍ക്കുന്നത്. 89 പോയന്റുമായി അരോമ ബോട്ട് ക്ലബ് തുഴയുന്ന അരോമ വണ്‍ ചുണ്ടനാണ് തൊട്ടുപിന്നില്‍. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ചരിത്രത്തിലാദ്യമായി സിബിഎല്‍ ചാമ്പ്യന്‍പട്ടത്തിനായി ഇക്കുറി നടക്കുന്നത്. സിബിഎല്ലിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനം 15 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

ജലമേളയുടെ പ്രചരണ ഭാഗമായി കൊല്ലത്ത് വിളംബരജാഥയും വിവിധ സാംസ്‌കാരിക കലാ പരിപാടികളും കായിക മത്സരങ്ങളും സംഘടിപ്പിച്ചു. ജലോത്സവം പ്രമാണിച്ച് കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് പ്രാദേശിക അവധി പ്രഖ്യാപിച്ചു.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in