Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വധശ്രമ കേസ് പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസുകാരന്റെ ഉല്ലാസ യാത്ര; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

വധശ്രമ കേസ് പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസുകാരന്റെ ഉല്ലാസ യാത്ര; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

രാഷ്ട്രീയ കേസുകളിലെ പ്രതികളോടൊപ്പം പോലീസ് സംഘടന നേതാവിന്റെ ടൂര്‍. കണ്ണൂര്‍ ശ്രീകണ്ഠാപുരം മേഖലയില്‍ ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തില്‍ എടുത്ത കേസുകളില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ഒപ്പം പോലീസ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റ് ടൂര്‍ പോയത് വിവാദം ആകുന്നു. ഇരിക്കൂര്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ജയേഷ് എന്ന പോലീസുകാരനാണ് ഉല്ലാസയാത്ര പോയത്.

ശ്രീകണ്ഠാപുരം നഗരസഭ കൗണ്‍സിലറെയും, കുടുംബത്തെയും അക്രമിക്കുകയും കോണ്‍ഗ്രസ് കൊടിമരം നശിപ്പിക്കുകയും ചെയ്ത കേസിലെ സി.പി.എമ്മുകാരായ പ്രതികള്‍ക്കൊപ്പമാണ് യാത്ര ചെയ്തത്.ഇടതുപക്ഷ പോലീസ് അസോസിയേഷന്‍ നേതാവ് പ്രതികളോടൊപ്പം ടൂര്‍ പോയ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് വിജില്‍ മോഹനന്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in