പാർലമെന്‍റിന്‍റെ വർഷകാലസമ്മേളനത്തിന് നാളെ തുടക്കം; അഞ്ചിലേറെ സുപ്രധാന ബില്ലുകള്
ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 13 വരെ നീളുന്ന സമ്മേളനത്തിൽ അഞ്ചിലധികം സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കും. സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം ഇന്ന് നടക്കും.
എഫ്സിആർഎ ഭേദഗതി ബിൽ, വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന ബിൽ എന്നിവയുൾപ്പെടെയുള്ള സുപ്രധാന ബില്ലുകളാണ് ഈ സമ്മേളന കാലയളവില്‍ സർക്കാർ അവതരിപ്പിക്കുന്നത്. 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ആശയത്തിലൂന്നി 129-ാം ഭരണഘടനാ ഭേദഗതിയും അവതരിപ്പിച്ചേക്കും. മണ്ഡല പുനർനിർണയം, 130-ാം ഭരണഘടനാ ഭേദഗതി എന്നിവയുൾപ്പെടെയുള്ള നിർണായക ഭരണഘടനാ ഭേദഗതി ബില്ലുകൾ മാറ്റിവയ്ക്കാനാണ് സാധ്യത.
ഭരണഘടനാ ഭേദഗതികൾ പാസാക്കാൻ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് ആവശ്യമായിട്ടുള്ളത്. ലോക്സഭയില്‍ 362 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ബില്ലുകള്‍ പാസാകൂ. രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് വേണ്ടത് 161 അംഗങ്ങളുടെ പിന്തുണയാണ്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.