Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പാങ്ങപ്പാറ അഭിറാം കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തേങ്ങ കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ബെല്‍റ്റ് കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തി

പാങ്ങപ്പാറ അഭിറാം കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തേങ്ങ കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ബെല്‍റ്റ് കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തി

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയില്‍ 17-കാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. സ്ഥലത്തെത്തിച്ച ശേഷം ഉണ്ടായ തര്‍ക്കത്തിനിടെ തേങ്ങ കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് കേസിലെ 17-കാരനായ പ്രതി വെളിപ്പെടുത്തി. പ്രതിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

തേങ്ങ കൊണ്ടുള്ള അടിയേറ്റാണ് അഭിറാമിന്റെ തലയോട്ടിക്ക് ഗുരുതരമായി ക്ഷതമേറ്റത്. അടിയേറ്റ് ബോധരഹിതനായ അഭിറാമിനെ സംഭവസ്ഥലത്ത് ഉപേക്ഷിച്ചു പോയ പ്രതി, പിന്നീട് കൂട്ടാളിയായ ഉമറിനെയും കൂട്ടി വീണ്ടുമെത്തുകയായിരുന്നു. തുടര്‍ന്ന് ബോധരഹിതനായി കിടന്നിരുന്ന അഭിറാമിനെ വിളിച്ചുണര്‍ത്തിയ ശേഷം, ഇരുവരും ചേര്‍ന്ന് ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തു മുറുക്കി മരണം ഉറപ്പാക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

കേസന്വേഷണത്തില്‍ നിര്‍ണ്ണായകമായ ബെല്‍റ്റും മൊബൈല്‍ ഫോണും കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. നവംബര്‍ ഒന്നിനാണ് അഭിറാമിനെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പിറ്റേന്ന് പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in