Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ട്രംപിനെയും ഉന്നത നേതാക്കളെയും വധിക്കാൻ ഗൂഢാലോചന; പാകിസ്താൻ പൗരന് 27.5 വർഷം തടവുശിക്ഷ

ട്രംപിനെയും ഉന്നത നേതാക്കളെയും വധിക്കാൻ ഗൂഢാലോചന; പാകിസ്താൻ പൗരന് 27.5 വർഷം തടവുശിക്ഷ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും മറ്റ് ഉന്നത രാഷ്ട്രീയ നേതാക്കളെയും വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പാകിസ്താൻ പൗരന് 27 വർഷവും ആറുമാസവും തടവുശിക്ഷ. 48-കാരനായ ആസിഫ് മർച്ചന്റിനെയാണ് ബ്രൂക്ക്‌ലിനിലെ ഫെഡറൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ഇറാന്റെ പിന്തുണയോടെയായിരുന്നു ഇയാളുടെ പ്രവർത്തനങ്ങളെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. 2024-ലാണ് ആസിഫ് മർച്ചന്റ് പിടിയിലാകുന്നത്.

2020-ൽ ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് പ്രതികാരം ചെയ്യാനായിരുന്നു ഈ നീക്കമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതിനായി അമേരിക്കയിലെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ആളുകളെ റിക്രൂട്ട് ചെയ്യാൻ ആസിഫ് ശ്രമം നടത്തി. ഡൊണാൾഡ് ട്രംപിന് പുറമെ ജോ ബൈഡൻ, നിക്കി ഹാലി എന്നിവരെയും ഇയാൾ ഉന്നമിട്ടിരുന്നതായാണ് വിവരം.

അതേസമയം, ടെഹ്റാനിലുള്ള തന്റെ കുടുംബത്തിന്റെ സുരക്ഷയെക്കരുതിയാണ് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ഗൂഢാലോചനയിൽ പങ്കാളിയായതെന്ന് ആസിഫ് വിചാരണയ്ക്കിടെ മൊഴി നൽകി. സ്വന്തം ഇഷ്ടപ്രകാരമല്ല താനിത് ചെയ്തതെന്നും, ഒരു പ്രത്യേക വ്യക്തിയെ കൊലപ്പെടുത്താൻ തനിക്ക് കൃത്യമായ നിർദ്ദേശം ലഭിച്ചിരുന്നില്ലെന്നും ഇയാൾ വാദിച്ചു. ടെഹ്റാനിൽ നടന്ന ചർച്ചകൾക്കിടെ തന്റെ ഇറാനിയൻ ഹാൻഡ്ലർ മൂന്ന് പ്രമുഖരുടെ പേരുകൾ പരാമർശിച്ചിരുന്നുവെന്നും ആസിഫ് കോടതിയിൽ വ്യക്തമാക്കി.

Related articles

See all
Popular News

ബംഗ്ലാദേശിൽ വീണ്ടും രാഷ്ട്രീയ സംഘർഷം: ബിഎൻപി നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ നരൈലിൽ വ്യ...

Popular News

അമേരിക്കൻ അന്വേഷണ ഏജൻസിയെ വിറപ്പിച്ച് ഹാക്കർമാർ; എഫ്.ബി.ഐയുടെ നിർണായക ഡേറ്റാബേസ് ചോർത്തി

Popular News

ഫെഡറൽ റിസർവിനെതിരെ തുറന്നടിച്ച് ട്രംപ്; പലിശ നിരക്കിൽ ഇന്ത്യയെ മാതൃകയാക്കി വിമർശനം

Popular News

'ഞങ്ങൾ നിങ്ങളെ കണ്ടെത്തും'; യു.എസ്. നാവിക ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പങ്കുവെച്ച് ഇറാന്റെ വധഭീ...

Save your stories

Sign in