Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഞങ്ങൾ നിങ്ങളെ കണ്ടെത്തും'; യു.എസ്. നാവിക ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പങ്കുവെച്ച് ഇറാന്റെ വധഭീഷണി, കടുത്ത മുന്നറിയിപ്പുമായി ട്രംപ്

'ഞങ്ങൾ നിങ്ങളെ കണ്ടെത്തും'; യു.എസ്. നാവിക ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പങ്കുവെച്ച് ഇറാന്റെ വധഭീഷണി, കടുത്ത മുന്നറിയിപ്പുമായി ട്രംപ്


വാഷിങ്ടൺ: ഇറാനെതിരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ പങ്കെടുത്ത യു.എസ്. നാവികസേനാ ഉദ്യോഗസ്ഥരുടെ പേരും ചിത്രങ്ങളും സഹിതം വധഭീഷണി സന്ദേശവുമായി ഇറാൻ. അമേരിക്കൻ യുദ്ധക്കപ്പലായ 'യു.എസ്.എസ് സ്പ്രുവാൻസിന്റെ' (USS Spruance) കമാൻഡർ ലെയ് ആർ. ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസർ ലെഫ്റ്റനന്റ് കമാൻഡർ ജെഫ്രി ഇ. യോർക്ക് എന്നിവർക്കെതിരെയാണ് ഇറാന്റെ ഭീഷണി. ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയാണ് ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ യു.എസ്. കമാൻഡർമാർക്കെതിരെ ഭീഷണി സന്ദേശം പങ്കുവെച്ചത്.

"ഈ രണ്ട് കുറ്റവാളികളെയും ഓർമ്മിക്കുക. മിനാബിലെ ഒരു സ്കൂളിൽ 168 നിരപരാധികളായ കുട്ടികളെ കൊന്നൊടുക്കിയവരാണിവർ. ഞങ്ങൾ നിങ്ങളെ കണ്ടെത്തും" എന്നാണ് ഇരുവരുടെയും ഫോട്ടോകൾ ഉൾപ്പെടുത്തി ഇറാൻ എക്സിൽ (X) കുറിച്ചത്. ഫെബ്രുവരി 28-ന് ഇറാനിലെ മിനാബിലുള്ള ഒരു പ്രൈമറി സ്കൂളിന് നേരെ യു.എസ്. സേന നടത്തിയ ടോമാഹോക്ക് മിസൈൽ ആക്രമണത്തിൽ 168-ഓളം കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരം ചെയ്യുമെന്ന സൂചനയാണ് ഇറാൻ നൽകിയിരിക്കുന്നത്.

ഇറാനെതിരായ സജീവ സൈനിക നീക്കങ്ങൾക്ക് ശേഷം, 357 ദിവസത്തെ സേവനം പൂർത്തിയാക്കി ഇരു ഉദ്യോഗസ്ഥരും വെള്ളിയാഴ്ച കാലിഫോർണിയയിലേക്ക് മടങ്ങിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇറാൻ ഇരുവർക്കുമെതിരെ പരസ്യമായ ഭീഷണിയുമായി രംഗത്തെത്തിയത്. ഉദ്യോഗസ്ഥരുടെ വ്യക്തിവിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടത് സുരക്ഷാ ഏജൻസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

അതേസമയം, അമേരിക്കൻ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചാൽ ഇറാൻ കനത്ത വില നൽകേണ്ടിവരുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കർശന മുന്നറിയിപ്പ് നൽകി. ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികൾ വർധിച്ചതിനെ തുടർന്ന് യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സൈനിക താവളങ്ങളിലേക്ക് താമസം മാറ്റിയിട്ടുണ്ട്.

Related articles

See all
Popular News

ബംഗ്ലാദേശിൽ വീണ്ടും രാഷ്ട്രീയ സംഘർഷം: ബിഎൻപി നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ നരൈലിൽ വ്യ...

Popular News

അമേരിക്കൻ അന്വേഷണ ഏജൻസിയെ വിറപ്പിച്ച് ഹാക്കർമാർ; എഫ്.ബി.ഐയുടെ നിർണായക ഡേറ്റാബേസ് ചോർത്തി

Popular News

ഫെഡറൽ റിസർവിനെതിരെ തുറന്നടിച്ച് ട്രംപ്; പലിശ നിരക്കിൽ ഇന്ത്യയെ മാതൃകയാക്കി വിമർശനം

Popular News

ട്രംപിനെയും ഉന്നത നേതാക്കളെയും വധിക്കാൻ ഗൂഢാലോചന; പാകിസ്താൻ പൗരന് 27.5 വർഷം തടവുശിക്ഷ

Save your stories

Sign in