Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എം.എസ്. ധോണിയില്ലാതെ ചെന്നൈ സൂപ്പർ കിങ്‌സ് ഇല്ല; വികാരനിർഭരമായ കുറിപ്പുമായി സി.എസ്.കെ ഉടമ എൻ. ശ്രീനിവാസൻ

എം.എസ്. ധോണിയില്ലാതെ ചെന്നൈ സൂപ്പർ കിങ്‌സ് ഇല്ല; വികാരനിർഭരമായ കുറിപ്പുമായി സി.എസ്.കെ ഉടമ എൻ. ശ്രീനിവാസൻ

എം.എസ്. ധോണിയില്ലാതെ ചെന്നൈ സൂപ്പർ കിങ്‌സ് (സി.എസ്.കെ) ഇല്ലെന്ന് ഫ്രാഞ്ചൈസി ഉടമ എൻ. ശ്രീനിവാസൻ. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി വിജയങ്ങളിലൂടെയും തിരിച്ചടികളിലൂടെയും ഞങ്ങൾ ഒരുമിച്ച് സഞ്ചരിക്കുകയും വളരുകയും ചെയ്തു. പരസ്പരം ഉദ്ദേശ്യങ്ങളെ ഒരിക്കലും ചോദ്യം ചെയ്യാറില്ല എന്നതാണ് ഞങ്ങളുടെ ബന്ധം ഇത്രയധികം ശക്തമായിരിക്കാൻ കാരണമെന്നും ആ വിശ്വാസമാണ് ഈ യാത്ര സാധ്യമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

2008-ലെ പ്രഥമ ഐപിഎൽ ലേലത്തിൽ ധോണിയെ ടീമിലെത്തിക്കാൻ എടുത്ത തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഒന്നായി തുടരുന്നുവെന്ന് ശ്രീനിവാസൻ പറഞ്ഞു. അന്ന് ധോനി സി.എസ്.കെയുടെ ഭാഗമാകണമെന്ന് താൻ നിർബന്ധം പിടിച്ചിരുന്നു. അദ്ദേഹം ടീമിന് സമ്മാനിച്ച നേട്ടങ്ങൾക്കപ്പുറം, എങ്ങനെയുള്ള ഒരു മനുഷ്യനാണ് എന്നതുകൊണ്ടാണ് ആ തീരുമാനം മികച്ചതായതെന്നും, ധോനി എപ്പോഴും ഞങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമായിരിക്കുമെന്നും ഇവിടം എപ്പോഴും അദ്ദേഹത്തിന്റെ വീടായിരിക്കുമെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

ഒരു ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന സംയുക്ത റെക്കോർഡായ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്ക് ചെന്നൈയെ നയിച്ച ധോണി, പുതിയ തലമുറയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ടീമിന് തന്റെ അനുഭവസമ്പത്ത് പകർന്നു നൽകാനാണ് ഇനി ശ്രമിക്കുന്നതെന്ന് ശ്രീനിവാസൻ പറഞ്ഞു. 18 വർഷത്തെ ഐപിഎൽ കരിയറിന് വിരാമമിട്ട ധോനി, അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ മെന്ററായി പ്രവർത്തിക്കുമെന്ന് ടീം മാനേജ്‌മെന്റ് സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി അറിയിച്ചിരുന്നു.

ഐപിഎല്ലിൽ താരങ്ങളെ നിലനിർത്താനുള്ള അവസാന ദിവസമായ തിങ്കളാഴ്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് ചെന്നൈയുടെ നിർണായക പ്രഖ്യാപനം വന്നത്. 2008 ഏപ്രിൽ 19-ന് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലൂടെയാണ് ധോനി ചെന്നൈ ജെഴ്‌സിയിൽ അരങ്ങേറ്റം കുറിച്ചത്. ചെന്നൈയ്ക്ക് വിലക്ക് ലഭിച്ച 2016-17 സീസണുകളിൽ റൈസിങ് പുണെ സൂപ്പർ ജയന്റ്‌സിനായും അദ്ദേഹം കളത്തിലിറങ്ങി.

2010, 2011, 2018, 2021, 2023 സീസണുകളിലായി അഞ്ച് ഐപിഎൽ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങളും ധോനി ചെന്നൈയ്ക്ക് നേടിക്കൊടുത്തു. 278 മത്സരങ്ങളിൽ 38.30 ബാറ്റിങ് ശരാശരിയിൽ 24 അർധ സെഞ്ചുറികൾ ഉൾപ്പെടെ 5,439 റൺസാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇതിനുപുറമെ 158 ക്യാച്ചുകളും 47 സ്റ്റമ്പിങ്ങുകളുമായി വിക്കറ്റിന് പിന്നിലും ധോണി സമാനതകളില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്.

Related articles

See all
Popular News

വിമർശനങ്ങൾക്ക് പവർ ലുക്കിൽ മറുപടി; വോഗ് വേദിയിൽ തിളങ്ങി ആൻസി സോജൻ

Popular News

വെല്ലിങ്ടനില്‍ ചരിത്രനേട്ടവുമായി ഗില്ലും പന്തും; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 3,000 റണ്...

Popular News

സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ ഗില്‍ വീണു; വെല്ലിംഗ്ടണില്‍ ഇന്ത്യയ്ക്ക് 118 റണ്‍സിന്റെ ലീ...

Popular News

ആശങ്കകൾ ഒഴിവാക്കി കളി ആസ്വദിക്കൂ; ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന് മുൻപ് ഗുകേഷിന് വിശ്വനാഥൻ ആനന...

Save your stories

Sign in